
പ്രശസ്ത സ്റ്റാന്റപ്പ് കൊമേഡിയന്‍ സമയ് റെയ്ന, യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ സോഷ്യല്‍ മീഡിയ ഇന്റഫ്ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജ്പ്രീത് സിങ് എന്നിവര്‍ക്കെതിരെ അശ്ലീല പരാമർശത്തിന് കേസ്. ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് എന്ന യൂട്യൂബ് ഷോ യിലെ പരാമർശത്തിനാണ് കേസ്.
പരിപാടിയിൽ പങ്കെടുക്കാനെത്തിയ മത്സരാർഥിയോട് ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്ന് ചോദിച്ചതാണ് കേസിലേക്ക് നയിച്ചത്. അസം പോലീസാണ് കേസെടുത്തിരിക്കുന്നത്.
Also Read: സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ച് ആരാധിക
ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡാണ് വിവാദമായത്. പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ നിരവധി പേര്‍ രണ്‍വീറിനെതിരെ പരാതിയുമായി എത്തി.
ബിയര്‍ബൈസപ്സ് എന്ന പേരിലാണ് സോഷ്യൽമീഡിയാ ലോകത്ത് രൺവീർ അറിയപ്പെടുന്നത്. സംഭവം വിവാദമായതോടെ പരാമര്‍ശം നടത്തിയതില്‍ രണ്‍വീര്‍ ക്ഷമചോദിച്ച് രംഗത്തെത്തിയിരുന്നു.
പരിപാടിയിൽ സംഭവിച്ച പരാമർഷത്തിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തി. വീഡിയോ കണ്ടില്ല, എന്നിരുന്നാലും നമ്മുടെ സംസാര സ്വാതന്ത്ര്യം മറ്റുള്ളവരുടെ സ്വാതന്ത്രത്തിന്റെ പരിധി ലംഘിക്കരുതെന്നും സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

