
മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്സന്‍റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് പരാതി. ജോയ്സ് മേരി ആന്‍റണിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളോർകുടിയിൽ പി വി ഷാജി നല്‍കിയ ഹർജി, മൂവാറ്റുപുഴ മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിദ്യാഭ്യാസ യോഗ്യത ചേർത്തുവെന്നാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ടിന്‍റെ സെക്ഷൻ 164 പ്രകാരം ചെയർപേഴ്സണെ അയോഗ്യയാക്കണം എന്നാണ് പരാതിക്കാരന്‍റെ ആവശ്യം.
Also read: കാനഡയിലേക്ക് മടങ്ങാൻ കഴിയാത്തതിലുള്ള പക; ഹൈദരാബാദിൽ ഐടി ജീവനക്കാരിയെ മുൻഭർത്താവ് കൊലപ്പെടുത്തി
നാമനിർദ്ദേശ പത്രികയോടൊപ്പമുള്ള ഫോറത്തിൽ ജോയ്സ് മേരി നൽകിയ വിദ്യാഭ്യാസ യോഗ്യത സീനിയർ സെക്കൻഡറിയാണ്. എന്നാല്‍, അനുബന്ധമായ മറ്റൊരു കോളത്തിൽ നൽകിയിരിക്കുന്നത് ബി.ബി.എ (അരുണോദയ യൂണിവേഴ്സിറ്റി) എന്നാണ്. ഈ പ്രസ്താവന വ്യാജമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ആസ്തികളും ബാധ്യതകളും സംബന്ധിച്ച പ്രസ്താവനയിൽ പൊരുത്തക്കേടുള്ളതായും ആരോപണമുണ്ട്. അതുകൊണ്ടുതന്നെ ജോയ്സിന്‍റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.
Also read: ചലാൻ അടച്ചില്ലെങ്കിൽ ലൈസൻസ് പൂട്ടുമോ? 45 ദിവസത്തെ ‘ഡെഡ്‌ലൈൻ’; പ്രചാരണങ്ങളിലെ സത്യമെന്ത് ?
തെറ്റായ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയ ജോയ്സ് മേരി ആന്‍റണി നഗരസഭാധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി അഡ്വ.അനീഷ് എം.മാത്യുവും അഭിപ്രായം ഉന്നയിച്ചു. കോടതി നോട്ടീസ് അയച്ചിട്ടും കുറ്റാരോപിത കോടതിയിൽ ഹാജരാകാത്തത് എന്തുകൊണ്ടാണ്? ഏതാനും ആഴ്ച മുന്‍പ് ഇവർ നടത്തിയ അന്തർ സംസ്ഥാന യാത്ര ദുരൂഹമാണെന്നും അനീഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


