രാഹുലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് പരാതി.അഭിഭാഷകൻ രവീന്ദർ ഗുപ്തയാണ് ദില്ലി പൊലീസിന് പരാതി നൽകിയത്.

കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൻ്റെ അടിസ്ഥാനത്തിലാണ് പരാതി.
വിദേശികൾക്കും ഇന്ത്യക്കാർക്കുമിടയിൽ രാഹുൽ ഗാന്ധി വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. കേന്ദ്രസർക്കാരിനെതിരെ മോശം പ്രചാരണം നടത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചെന്നു പരാതിയിൽ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here