മധ്യപ്രദേശിൽ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി

ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. മധ്യപ്രദേശിൽ ആണ് സംഭവം. ജാതവ് വിഭാഗത്തിൽ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക വിഭാഗമായ കേവാത് വിഭാഗത്തിൽ നിന്നുള്ള മറ്റൊരു വ്യക്തിയുമാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരതയ്ക്ക് ഇരകളായത്.

also read; പതിനാലു വയസുകാരിയെ അശ്ലീല വീഡിയോ കാണിച്ചു; മുന്‍വികാരി അറസ്റ്റില്‍

ജൂൺ 30ന് മധ്യപ്രദേശ് ശിവ്പുരിക്ക് സമീപമുള്ള വർഘഡിയിലാണ് സംഭവം. അജ്മത് ഖാൻ, വകീൽ ഖാൻ, ആരിഫ് ഖാൻ, ഷാഹിദ് ഖാൻ, ഇസ്ലാം ഖാൻ, രഹിഷ ബാനോ, സൈന ബാനോ എന്നിവർ രണ്ട് യുവാക്കളേയും ക്രൂരമായി തല്ലിചതച്ച് മുഖത്ത് കരി വാരി തേച്ച ശേഷം മലം തീറ്റിക്കുകയായിരുന്നു. പിന്നാലെ റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തുകയും ചെയ്തു. യുവാക്കളിൽ ഒരാളുടെ സഹോദരനാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകുന്നത്. ഇരുവർക്കുമെതിരെ ലൈംഗികാരോപണമുന്നയിച്ചുകൊണ്ടാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. എന്നാൽ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

also read; ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി സിനിമയ്ക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News