ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ വീണ്ടും മലയാളികള്‍ മുങ്ങിയതായി പരാതി

ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ വീണ്ടും മലയാളികള്‍ മുങ്ങിയതായി പരാതി. തീര്‍ത്ഥാടനത്തിനു പോയ സംഘത്തിലെ സ്ത്രീകളടക്കം ഏഴുപേരെയാണ് കാണാതായത്. നേരത്തേ കൃഷി പഠനത്തിനു പോയ സംഘത്തിലൊരാളെ കാണാതായത് വിവാദമുയര്‍ത്തിയിരുന്നു.

Also Read: സ്‌കൂള്‍ വാന്‍ അടിച്ചു തകര്‍ത്ത കേസില്‍ ആറു പേര്‍ പിടിയില്‍

ജൂലൈ 25-ന് തീര്‍ത്ഥാടനത്തിനുപോയ സംഘത്തിലുള്ളവരെയാണ് കാണാതായത്. മലപ്പുറത്തെ ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്റ് ട്രാവല്‍സാണ് കൊണ്ടുപോയിരുന്നത്. ബോധപൂര്‍വം മുങ്ങിയതാണെന്നു കാണിച്ച ഏജന്‍സി മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കി

ജോര്‍ദാന്‍, ഈജിപ്ത്, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്ക് പോവുന്നതിനായി 47 അംഗ സംഘമാണ് യാത്രതിരിച്ചിരുന്നത്. ജറുസലമിലെ ബൈത്തുല്‍ മുഖദ്ദസില്‍വെച്ചാണ് ഏഴുപേരെ കാണാതായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് രക്ഷപ്പെട്ടത്. കാണാതായവരുടെയെല്ലം പണമടച്ചത് ഒരാളാണെന്നതും സംശയമുയര്‍ത്തുന്നു. കുറച്ചുപേരെ കാണാതായതോടെ മറ്റുള്ളവര്‍ യാത്രതിരിയ്ക്കാനാവാതെ ഇസ്രയേലില്‍ തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News