വിദ്യാർത്ഥികളെ ക്വട്ടേഷൻ സംഘം മർദ്ദിച്ചതായി പരാതി

Attack

കോട്ടയം കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികളെ ക്വട്ടേഷൻ സംഘം ആക്രമിച്ചതായി പരാതി. എസ് എഫ് ഐ ഭാരവാഹിയെ തിരക്കിയെത്തിയ ക്വട്ടേഷൻ സംഘത്തിന് ആള് മാറിപ്പോയി തങ്ങളെ ആക്രമിച്ചതായി മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികൾ പറയുന്നു. രണ്ടും മൂന്നും വർഷ വിദ്യാർത്ഥികളെയാണ് ക്വട്ടേഷൻ സംഘം മർദ്ദിച്ചത്.

Also Read: 56 വർഷങ്ങൾക്ക് മുൻപ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

കോളേജിനു സമീപം സ്വകാര്യ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന മൂന്നു വിദ്യാർത്ഥികളെയാണ് ക്വട്ടേഷൻ സംഘം മർദ്ദിച്ചത്. ഇവരുടെ റൂമിൽ ഇടയ്ക്കിടക്ക് എത്തുന്ന എസ് എഫ് ഐ ഭാരവാഹിയായ ദീപുവിനെ തപ്പിയാണ് ക്വട്ടേഷൻ സംഘം എത്തിയത്. ദീപുവിനെ റൂമിൽ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ട് ഇദ്ദേഹത്തെ റൂമിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. ഇത് സാധിക്കാതെ വന്നതോടെ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളേജിലെ സഹപാഠിയായ വിദ്യാർത്ഥിയും പിതാവും ചേർന്നാണ് ക്വട്ടേഷൻ നൽകിയതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

Also Read: മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

സംഭവത്തിൽ ക്വട്ടേഷൻ നൽകി എന്ന പരാതിയിൽ വിദ്യാർത്ഥിയായ മിറാജിനെ കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇയാൾ കോളേജിലെ കെ.എസ്.യു നേതാവാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News