ഐപിഎൽ സ്റ്റേഡിയത്തിൽ ഗുസ്തി താരങ്ങളെ വിലക്കിയതായി പരാതി

ഐപിഎൽ മത്സരം കാണാനെത്തിയ ഗുസ്തി താരങ്ങൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചതായി ആരോപണം. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയ ഗുസ്തി താരങ്ങളെ തടഞ്ഞതായിട്ടാണ് പരാതി ഉയരുന്നത്.

വൈകിട്ട് നാല് മണിയോടെയാണ് ഐപിഎൽ കാണാൻ ഗുസ്തി താരങ്ങൾ സ്റ്റേഡിയത്തിൽ എത്തുന്നത്. അഞ്ച് ടിക്കറ്റുകൾ കൈവശം വച്ചിരുന്നെങ്കിലും തങ്ങൾക്ക് പ്രവേശനം നിഷേധിച്ചതായി ഗുസ്തിക്കാർ ആരോപിച്ചു. ‘ഐ സപ്പോർട്ട് റെസ്ലേ‍ഴ്സ് ‘ എന്ന മുദ്രാവാക്യം അച്ചടിച്ച വെള്ള ടീ ഷർട്ടാണ് മൂന്ന് മുൻനിര ഗുസ്തി താരങ്ങൾ ധരിച്ചിരുന്നത്.

“ഞങ്ങൾ ആഗ്രഹിച്ചത് ഒരു ക്രിക്കറ്റ് കളി കാണുകയെന്നതാണ്. എം‌എസ് ധോണി  ദില്ലിയിൽ  തന്റെ അവസാന മത്സരം കളിക്കുന്നതായി ഞങ്ങൾ കേട്ടു, അതിനാൽ ഞങ്ങൾ പോയി ഒരു മികച്ച കളിക്കാരനെ കാണാൻ തീരുമാനിച്ചു. പ്രതിഷേധ സൂചകങ്ങളോ പോസ്റ്ററുകളോ ബാനറുകളോ ഞങ്ങളുടെ പക്കലില്ലായിരുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ധോണി ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സജീവമായ ഒരു ക്രിക്കറ്റ് താരവും ഇതുവരെ സംസാരിച്ചിട്ടി ല്ലെന്ന് ബജ്റംഗ് പുനിയ  പറഞ്ഞു.തങ്ങൾ ആഗ്രഹിച്ചത് ഒരു ക്രിക്കറ്റ് കളി കാണുകയെന്നതാണ്. എം‌എസ് ധോണി ദില്ലിയിൽ തന്റെ അവസാന മത്സരം കളിക്കുന്നതായി  കേട്ടു. പ്രതിഷേധ സൂചകങ്ങളോ പോസ്റ്ററുകളോ ബാനറുകളോ തങ്ങളുടെ പക്കലില്ലായിരുന്നു.എന്നാലും ഞങ്ങൾ പിൻതിരിഞ്ഞു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ധോണി ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു ക്രിക്കറ്റ് താരവും ഇതുവരെ കായിക താരങ്ങളുടെ പ്രതിഷേധത്തെ പറ്റി സംസാരിച്ചിട്ടില്ല എന്ന് ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു.

തങ്ങള്‍ അഞ്ച് പേര്‍, അഞ്ച് ടിക്കറ്റുമായി മത്സരം കാണാന്‍ വന്നതായിരുന്നു. ദില്ലി പൊലീസ് ടിക്കറ്റുകള്‍ പരിശോധിച്ച ശേഷം സ്റ്റേഡിയത്തിലേക്ക് കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതായി ഗുസ്തി താരംവിനേഷ് ഫോഗട്ട് പ്രതികരിച്ചു.

‘ഞാന്‍ ഗുസ്തി താരങ്ങളെ പിന്തുണയ്ക്കുന്നു’ എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചായിരുന്നു താരങ്ങള്‍ മത്സരം കാണാനെത്തിയത്.ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്ക് എന്നിവരടക്കമുള്ള താരങ്ങൾക്കാണ് സ്റ്റേഡിയത്തിലേക്ക് ദില്ലി പൊലീസ് പ്രവേശനം നിഷേധിച്ചത്. ദില്ലി പൊലീസ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചു. സാധുവായ ടിക്കറ്റുകളോ പാസുകളോ ഉള്ള ആര്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് ദില്ലി പൊലീസ് ട്വീറ്റ് ചെയ്തു.

അതേസമയം, മത്സരം നടക്കുന്നതിനിടെ പുറത്ത് ഗുസ്തി താരങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തി. ലൈംഗികാതിക്രമ പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്ദറിൽ ഈ വർഷം ഏപിൽ 23 മുതൽ ഒരു മാസത്തോളമായി രാപ്പകല്‍ പ്രതിഷേധം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here