കംപ്യൂട്ടർ കോഴ്സ് പഠിക്കാൻ അവസരം

Computer course in ihrd

തിരുവനന്തപുരം മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ വിവിധ കോഴ്‌സുകൾ പഠിക്കാൻ അവസരം. ജനുവരി മുതൽ ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – (PGDCA: ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA: 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ (DDTOA: ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (CCLIS: 6 മാസം) എന്നീ കോഴ്‌സുകളിലേക്ക് (Full time/ Part time – Online/ Offline/ Evening batch) – അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.

Also read: ഫാഷന്‍ ഡിസൈനറാകാൻ ആഗ്രഹമുണ്ടോ? വനിതകൾക്ക് ഇതാ ഒരു സുവർണാവസരം

ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. എസ്സ്.സി / എസ്സ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ നേരിട്ടോ 9495069307, 8547005087, 9400519491, 04712550612 (0) നമ്പറുകളിലോ ബന്ധപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News