ദേശീയ കൈത്തറി ദിനത്തിൽ സാരിയിൽ വാക്കത്തോൺ നടത്താനൊരുങ്ങി യു കെയിലെ വനിതാ സംഘടന

ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് സാരിയിൽ വാക്കത്തോൺ നടത്താനൊരുങ്ങി യു കെ ആസ്ഥാനമായുള്ള വനിതാ സംഘടന. ഇന്ത്യൻ കൈത്തറിയും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് വാക്കത്തോൺ നടത്തുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു ഇന്ത്യൻ കൈത്തറി ദിനം ആഘോഷിക്കുന്നത്. ഓഗസ്റ്റ് 7 നാണ് കൈത്തറി ദിനം. കൈത്തറി ദിനത്തിന്റെ തലേദിവസമായ ഓഗസ്റ്റ് ആറിനാണ് സംഘടന വാക്കത്തോൺ നടത്തുന്നത്.

യുകെ തലസ്ഥാനത്ത് നടക്കുന്ന വാക്കത്തോണിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് വിവിധ കൈത്തറി സാരികൾ ധരിച്ച 500 ഓളം സ്ത്രീകൾ പങ്കെടുക്കും. സെൻട്രൽ ലണ്ടനിൽ ട്രാഫൽഗർ സ്‌ക്വയറിൽ നിന്ന് തുടങ്ങി പാർലമെന്റ് സ്‌ക്വയർ വരെ വാക്കത്തോൺ നടക്കും.ഇൻസ്‌പയറിംഗ് ഇന്ത്യൻ വിമന്റെ പിന്തുണയോടെ ബ്രിട്ടീഷ് വിമൻസ് ഗ്രൂപ്പിലെ ഡോ. ദീപ്തി ജെയിനിന്റെ നേതൃത്വത്തിലാണ് വാക്കത്തോൺ സംഘടിപ്പിക്കുന്നത്.

also read: സംസ്ഥാനത്ത് ചൂട് കൂടുന്നു; ശരാശരി താപനിലയിൽ വർധനവ്

ആധുനിക ഇന്ത്യൻ സ്ത്രീ തന്റെ പരിധിക്കപ്പുറമുള്ള ലോകത്തെ മറികടക്കുന്നതിൽ വിശ്വസിക്കുന്നുവെന്നും എല്ലാം ഒരു സാരി ധരിച്ചുകൊണ്ട് പവർ ഡ്രസ്സിംഗ് കോഡ് പുനർനിർവചിക്കുന്നുവെന്നും ഡോ. ദീപ്തി ജെയിൻ പറഞ്ഞു.

also read: മണിപ്പൂരിൽ കലാപകാരികളും സേനയും തമ്മിൽ ഏറ്റുമുട്ടൽ; 17 പേർക്ക് പരുക്ക്

കൈത്തറി സാരികൾ പ്രദർശിപ്പിക്കുന്നതിലും ഇന്ത്യയുടെ തനത് സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതിലും അഭിമാനിക്കുന്ന കരുത്തരായ സ്ത്രീകളുടെ ഒരു കൂട്ടമാണ് ബ്രിട്ടീഷ് വിമൻ ഇൻ സാരീസ്. ദേശീയ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള എല്ലാവരേയും ഈ സാരികളുടെ നെയ്തത്തിന് പിന്നിലെ കഠിനാധ്വാനത്തെയും കരകൗശലത്തെയും കുറിച്ച് ബോധവാന്മാരാക്കുന്നതിനും പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News