
മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ കുറ്റസമ്മത മൊഴിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. 1986 ല്‍ കോഴിക്കോട് കൂടരഞ്ഞിയില്‍ വച്ച് ഇരുപതുകാരനായ അഞ്ജാത യുവാവിനെയും,1989 ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വച്ച് മറ്റൊരു അജ്ഞാത യുവാവിനെയും കൊലപ്പെടുത്തി എന്നായിരുന്നു മുഹമ്മദലിയുടെ കുറ്റസമ്മതം. കൊലയാളിയെ മുന്നില്‍ കി
ട്ടിയിട്ടും കൊല്ലപ്പെട്ടത് ആരാണെന്ന് അറവില്ല.ഇതാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്.
Also read- ‘വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളെ മോഷ്ടിച്ച് അഭിനയിക്കാറുണ്ട്’; നടനാക്കിയത് വായനശാലകളും പുസ്തകങ്ങളുമെന്നും ഇന്ദ്രന്‍സ്
കൊല്ലപ്പെട്ടവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വെല്ലുവിളിയായി കേസ് ഏറ്റെടുത്ത് അന്വേഷണവുമായി മുന്നോട്ടു പോകുവാനാണ് പൊലീസിന്റെ തീരുമാനം.മുഹമ്മദലി പറയുന്ന സാഹചര്യങ്ങളും സംഭവങ്ങളും അന്നത്തെ ചില പത്രവാര്‍ത്തകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നാണ് റിട്ട. എസ് പി ച സുഭാഷ് ബാബു വ്യക്തമാക്കുന്നത്. മൃതദേഹങ്ങളുടെ ഫോട്ടോ ഉണ്ടെങ്കില്‍, അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് ടൗണ്‍ അസിസ്റ്റഡ് കമ്മീഷണര്‍ T K അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം.
ആന്റണി എന്ന പേരിലായിരുന്നു പ്രതി കഴിഞ്ഞിരുന്നത്. പിന്നീട് മുഹമ്മദലി എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നു.മുഹമ്മദലിയുടെ രണ്ടു മക്കളും അകാലത്തില്‍ മരിച്ചിരുന്നു. ഇത് ഇയാളെ കടുത്ത മനോദുഃഖത്തില്‍ ആക്കിയിരുന്നു.തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം കീഴടങ്ങാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here