പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സ്ഥിരീകരണം; വിശദീകരിക്കേണ്ടിയിരുന്നത് കേന്ദ്രമായിരുന്നുവെന്ന് എംഎ ബേബി

MA BABY about election results

പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായി എന്ന് സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ തന്നെ സമ്മതിക്കുന്നുവെന്നും എന്നാല്‍ ഇക്കാര്യങ്ങൾ വിശദീകരിക്കേണ്ടിയിരുന്നത് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വമാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി.

സേനയ്ക്കുണ്ടായ തിരിച്ചടിയും ആ തിരിച്ചടി മറികടന്ന് സേന കൈവരിച്ച വലിയ നേട്ടവും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞുവെന്നും വ്യക്തമാക്കിയ അദ്ദേഹംഇന്ത്യ – പാക് വെടിനിർത്തൽ ധാരണയെക്കുറിച്ച് ഒരു ഡസൻ തവണ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞുവെന്നും എന്നാല്‍ ഒരു പ്രതികരണവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നതും ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യ‍ാ‍ന്‍ പ്രത്യേക പാർലമെന്റ് സമ്മേളനം ഉടൻ വിളിച്ചു ചേർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: കുവൈറ്റിലെ താമസക്കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

നരേന്ദ്രമോദിയെ ജയിപ്പിക്കാൻ ഡോണാൾഡ് ട്രംപും ട്രംപിനെ ജയിപ്പിക്കാൻ മോദിയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ വീഴ്ത്തിയ വാർത്ത റിപ്പോർട്ട്‌ ചെയ്ത മാധ്യമപ്രവർത്തകരെ സമൂഹമാധ്യമങ്ങളിൽ ആക്ഷേപിക്കുന്നത് പ്രതിഷേധാർഹമാണെന്നും എം എ ബേബി പ്രതികരിച്ചു. ബിജെപി ഐടി സെല്ലിന്റെ കാലാൾപ്പടയാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News