മണിപ്പൂർ അശാന്തം; ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിയിൽ വീണ്ടും സംഘർഷാവസ്ഥ

മണിപ്പൂർ കലാപത്തിൽ കൊല്ലപ്പെട്ട 35 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്കാരം ഇന്ന്. അതേസമയം സംസ്കാരച്ചടങ്ങിന് ഒരുക്കങ്ങൾ നടക്കേവേ ബിഷ്ണുപുർ – ചുരാചന്ദ്പുർ അതിർത്തിയിൽ വൻ സംഘർഷാവസ്ഥയാണ് നിലവിലുള്ളത്. ചുരാചന്ദ്പുർ – ബിഷ്ണുപുർ അതിർത്തിഗ്രാമമായ ബൊൽജാങിനായി മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് വീണ്ടും സംഘർഷാവസ്ഥയുണ്ടായത്.

also read; ഇറാനിൽ ചൂട്‌ കനക്കുന്നു; 2 ദിവസം പൊതു അവധി

സംസ്കാരം നടത്താൻ ഉദ്ദേശിച്ച സ്ഥലം മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുർ ജില്ലയിലാണെന്നും ചുരാചന്ദ്പുർ ജില്ലയ്ക്കപ്പുറം സംസ്കാരം നടത്തിയാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി (കൊകോമി) മുന്നറിയിപ്പു നൽകി. സംസ്കാരം അനുവദിക്കില്ലെന്ന് മെയ്തെയ് വനിതാ സംഘടനകളും പറഞ്ഞു. പ്രദേശത്ത് പൊലീസിനെയും അസം റൈഫിൾസിനെയും വിന്യസിച്ചു.

also read; മോനു മനേസറിനെ ഇനിയും പിടികൂടാനാവാതെ രാജസ്ഥാൻ പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here