മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ്

മണിപ്പൂരിൽ വീണ്ടും സംഘർഷം.വ്യാഴാഴ്ച പുലർച്ചെ ചുരചന്ദ് പൂരിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പ്രശ്നപരിഹാരത്തിനായി കേന്ദ്രം രംഗത്തെത്തിയിരുന്നു. കലാപം പൂർണ തോതിൽ ഇനിയും അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാ​ഗവുമായി ചേർന്നാണ് സർക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Also Read: മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ‘ഇന്ത്യ’

കുക്കി, മെയ്തി വിഭാ​ഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാ​ഗം ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരെയടക്കം ചർച്ചയ്ക്കായി നിയോ​ഗിച്ചതെന്നും സൂചനയുണ്ട്.

വടക്കു- കിഴക്കൻ സംസ്ഥാനക്കാരായ മുൻ ര​ഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥർ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കുക്കി വിഭാ​ഗവുമായി ഇന്നലെ ചർച്ച നടത്തി. നിലവിലെ ഇന്റലിജന്റ്സ് ഉദ്യോ​ഗസ്ഥരിൽ ചിലർ മെയ്തി വിഭാ​ഗവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് ഉദ്യോ​ഗസ്ഥർ ഇരു വിഭാ​ഗത്തേയും അറിയിച്ചതായും സൂചനകളുണ്ട്.

അതേസമയം, മണിപ്പൂര്‍ വംശീയ കലാപത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ അംഗങ്ങൾ പാര്‍ലമെന്‍റില്‍ കറുപ്പ് ധരിച്ചെത്തി പ്രതിഷേധിക്കുകയുണ്ടായി.സംസ്ഥാനത്തിന്‍റെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കുന്നതിനായി മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്  പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’.26 പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കള്‍ സംഘത്തിൽ ഉണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പാർട്ടികളായിരിക്കും സംഘത്തെ നയിക്കുക.

Also Read: കുക്കി സ്ത്രീകള്‍ക്കെതിരായി നടന്ന ക്രൂരത: അപലപിച്ച്‌ നാഗാ തീവ്രവാദ സംഘടന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here