മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരു സൈനികൻ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സംഘർഷം. സംഘർഷത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഇന്ത്യ റിസേർവ് ബറ്റാലിയനിലെ സൈനികനാണ് കൊല്ലപ്പെട്ടത്. മണിപ്പൂരിലെ മോറേയിലാണ് സംഭവം. സ്ത്രീകൾ ഉൾപ്പെടെയുള്ള കുക്കി വിഭാഗം ആക്രമണം നടത്തുകയായിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള വെടിവെപ്പ് ഒരു മണിക്കൂർ നീണ്ടുവെന്നാണ് റിപ്പോർട്ട്. മൊറേയ് നഗരം സ്ഥിതി ചെയ്യുന്ന തെൻഗനൗപാൽ ജില്ലയിൽ മണിപ്പൂർ സർക്കാർ സമ്പൂർണ്ണ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസേവനങ്ങൾക്കൊഴികെ മറ്റൊന്നിനും കർഫ്യുകാലത്ത് പ്രവർത്തിക്കാൻ അനുമതിയില്ല.

ALSO READ: കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ചുള്ള നീക്കം ഉണ്ടാകില്ല, സംസ്ഥാന സർക്കാരുമായി സഹകരിക്കാൻ സാധ്യതയില്ലെന്ന് ശശി തരൂർ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News