അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി കണ്ടിയൂരിലാണ് സംഭവം. ഝാർഖണ്ഡ് സ്വദേശി രവി ആണ് കൊല്ലപ്പെട്ടത്. തല അറുത്തു മാറ്റിയ അവസ്ഥയിലാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതി ആസാം സ്വദേശി നൂറിൻ ഇസ്ലാം (45)ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്ന് അഗളി പോലീസ് അറിയിച്ചു.

ALSO READ : മുവാറ്റുപുഴ ബൈക്ക് മോഷണക്കേസ്; പ്രതികൾ പിടിയിൽ

അതേസമയം വടകര കുട്ടോത്ത് അയൽവാസികളായ മൂന്നു പേരെ കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ച സംഭവത്തിൽ പ്രതി റിമാൻ്റിലായി. മലച്ചാൽ പറമ്പത്ത് ഷനോജിനെയാണ് വടകര കോടതി റിമാൻ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.

ALSO READ : അദാനിയുടെ അനന്തരവനെതിരെ ഇൻസൈഡർ ട്രേഡിങ് ആരോപണവുമായി സെബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News