മണിപ്പൂര്‍ കലാപത്തിന് അയവില്ല, മൂന്ന് മാസങ്ങള്‍ പിന്നിടാനിരിക്കെ വീണ്ടും സംഘര്‍ഷം

കലാപം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോ‍ഴും  കലാപത്തിനും സംഘര്‍ഷങ്ങള്‍ക്കും മണിപ്പൂരില്‍ അയവില്ല. വ്യാഴാഴ്ച വൈകിട്ടോടെ സംസ്ഥാനത്ത് പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്. പ്രതിഷേധക്കാരായ മെയ്‌തെയ് സ്ത്രീകള്‍ നിരോധിത മേഖലയില്‍ എത്തിയതാണ് ഇപ്പോഴത്തെ സ്ംഘര്‍ഷത്തിന് കാരണം.

പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിയാനും നിരേധിത മേഖലയിലേക്ക് കടക്കാനും ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ബിഷ്ണുപുര്‍ ജില്ലയിലെ കങ്കവൈ ഭൗഗക്ചവോ എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉലെടുത്തത്. പ്രതിഷേധക്കാര്‍ സുരക്ഷാ സേനയ്ക്ക നേരെ കല്ലുകളെറിഞ്ഞു.

ALSO READ: ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് ഓഫീസിന്‍റെ ഗേറ്റില്‍ മൂത്രമൊഴിച്ചു, പിന്നാലെ സംഘര്‍ഷം

സൈന്യവും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ALSO READ:  മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ സമയപരിധിയില്ലാതെ ചര്‍ച്ച നടത്തും; ഉപരാഷ്ട്രപതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here