പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി: ജില്ലാ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തതിൽ അതൃപ്തി; കൂട്ട രാജിക്കൊരുങ്ങി ഒരു വിഭാഗം നേതാക്കൾ

BJP MP

പാലക്കാട്ടെ ബിജെപിയിൽ പൊട്ടിത്തെറി. ബിജെപി ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവനെ തെരഞ്ഞെടുത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി അറിയിച്ചു. ബിജെപി ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ പാലക്കാട് മുനിസിപ്പാലിറ്റിയിലെ ആറോളം പേർ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഭിന്നാഭിപ്രായമുള്ള നേതാക്കളുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബിജെപി ജില്ലാ പ്രസിഡൻറ് ആക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയവരെ മാറ്റിനിർത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആക്ഷേപം. ബിജെപി ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനിയായ പ്രശാന്ത് ശിവനെ തെരഞ്ഞെടു ത്തതിൽ അട്ടിമറിയുണ്ടെന്നും നേതൃത്വം തിരുത്തണമെന്നുമാണ് എതിർവിഭാഗത്തിന്‍റെ ആവശ്യം.

ALSO READ; 76ാം റിപ്പബ്ലിക് ദിനം; കേരളത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ഗവർണറുടെ ആശംസാ സന്ദേശം

തിരുത്തിയില്ലെങ്കിൽ ദേശീയ കൗൺസിൽ അംഗം ഉൾപ്പെടെ ആറോളം കൗൺസിലർമാർ രാജി വക്കുമെന്ന് അറിയിച്ചു. നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ ഇ കൃഷ്‌ണദാസ്, ആരോഗ്യ സ്‌റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ സ്മിതേഷ്, വിദ്യാഭ്യാസ സ്‌റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ സാബു, മുതിർന്ന അംഗം എൻ ശിവരാജൻ, കെ ലക്ഷ്‌മണൻ എന്നിവരാണ് രാജിസന്നദ്ധത അറിയിച്ചത്. പ്രശാന്ത് ശിവനെ പ്രസിഡന്‍റാക്കിയ നിലപാടിൽ പ്രതിഷേധമുള്ള നേതാക്കളുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. 100 ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രതിഷേധത്തിനിടയിലും പ്രശാന്ത് ശിവൻ പാലക്കാട് ഈസ്റ്റ് ജില്ല പ്രസിഡന്‍റായി നോമിനേഷൻ സമർപ്പിച്ചു. പാലക്കാട് ജില്ലയെ രണ്ടായി വിഭജിച്ച് ഈസ്റ്റും വെസ്റ്റും ജില്ലയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News