രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി, വസുന്ധര രാജ സിന്ധ്യ- കോണ്‍ഗ്രസ് ചര്‍ച്ച നടന്നതായി സൂചന

രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം. വസുന്ധര രാജ സിന്ധ്യയ്ക്ക് സീറ്റ് നിഷേധിച്ചാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ സാധ്യത. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതൃത്വം വസുന്ധര രാജ സിന്ധ്യയുമായി ചര്‍ച്ചകള്‍ നടന്നതായി സൂചന. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിയായ വസുന്ധര രാജ സിന്ധ്യ ഇടംപിടിക്കാത്തതോടെയാണ് ഭിന്നത രൂക്ഷമായത്.

200 അംഗ സീറ്റില്‍ 41 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഉള്‍പ്പെടെ ഏഴ് എംപിമാര്‍ മത്സരിക്കും. വസുന്ധര രാജ സിന്ധ്യയെ മുന്‍നിര്‍ത്തിയല്ല ഇത്തവണ ബിജെപി രാജസ്ഥാനില്‍ മത്സരിക്കുക എന്നത് നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. ബിജെപി ദേശീയ നേതൃത്വവുമായി അകന്നു നില്‍ക്കുന്ന വസുന്ധര രാജ സിന്ധ്യ പാര്‍ട്ടി നയിച്ച പരിവര്‍ത്തന്‍ യാത്രയില്‍ നിന്നും വിട്ടുനിന്നതും ഏറെ ചര്‍ച്ച ചെയ്തിരുന്നു. 2018ല്‍ മധ്യപ്രദേശില്‍ വിജയിച്ച ഓപ്പറേഷന്‍ താമര രാജസ്ഥാനില്‍ നടപ്പാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും വസുന്ധര രാജ സിന്ധ്യയും അനുയായികളും ആയിരുന്നു നീക്കം പൊളിച്ചത്.

സച്ചിന്‍ പൈലറ്റിനെ വിമത നീക്കത്തിലൂടെ എത്തിച്ചാല്‍ അശോക് ഗെലോട്ടിനെ വസുന്ധര പിന്തുണയ്ക്കുമെന്ന ഭയമായിരുന്നു ബിജെപിയുടെ പിന്മാറ്റത്തിന് കാരണം. മധ്യപ്രദേശിനേക്കാള്‍ അനുകൂല സാഹചര്യമുണ്ടായിട്ടും പാര്‍ട്ടിയിലെ ഭിന്നതയായിരുന്നു ഓപ്പറേഷന്‍ താമരയ്ക്ക് വെല്ലുവിളിയായത്. എന്നാല്‍ ഇത്തവണ വസുന്ധരയ്ക്കും അനുയായികള്‍ക്കും സീറ്റ് നിഷേധിച്ചാല്‍ പരസ്യമായി കോണ്‍
ഗ്രസിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.

ALSO READ: വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി കൂടിയാലോചനകള്‍ നടത്തി കഴിഞ്ഞു. വസുന്ധരയെ കോണ്‍ഗ്രസ് പാളയത്തിലേക്ക് എത്തിക്കാനുളള പച്ചക്കൊടിയും ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.

അതേസമയം, തെലങ്കാനയിലെയും മധ്യപ്രദേശിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പുരോഗമിക്കുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒരിടത്തും സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല.

ALSO READ: വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News