താമരശ്ശേരി ഐ എച് ആര്‍ ഡി കോളേജില്‍ സംഘര്‍ഷം, വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കോഴിക്കോട് താമരശ്ശേരി ഐ എച് ആര്‍ ഡി കോളേജില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥിള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ പുറത്തു നിന്നുളളവര്‍ ഇടപെട്ടതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പരുക്കേറ്റു. രണ്ട് കുട്ടികള്‍ റാഗിംഗിന് ഇരയായതായും  ഇത് ചോദ്യം ചെയ്ത് പുറത്തു നിന്നുള്ളവര്‍ എത്തിയതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

ALSO READ: കൈക്കൂലി കേസിൽ അസ്ഥിരോഗ വിദഗ്ധന്‍ പിടിയില്‍: വീട്ടില്‍ നിന്ന് കണ്ടെടുത്തത് 15 ലക്ഷത്തിന്‍റെ നോട്ടുകള്‍

കോളേജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിലും സംഘര്‍ഷമുണ്ടായി. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്  കൊണ്ടുപോകുന്നതിനിടെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

ALSO READ: ഇ ഡി ഡയറക്ടറുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി: കേന്ദ്രത്തിന് വന്‍ തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here