തൃശൂര്‍ കുന്നംകുളത്ത് ഉത്സവത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തൃശൂര്‍ കുന്നംകുളം ചിറളയത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. ചിറളയം സ്വദേശി ചെറുശ്ശേരി വീട്ടില്‍ 39 വയസ്സുള്ള ഷൈന്‍ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിന്‍, നെബു, എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ALSO READ: പേരാമ്പ്ര ജനതയുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി ശൈലജ ടീച്ചര്‍; ഫോട്ടോ ഗ്യാലറി

ചൊവ്വാഴ്ച രാത്രി 7. 30 ഓടെയായിരുന്നു സംഭവം. മേഖലയില്‍ രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഉത്സവത്തിനിടെ ആഘോഷങ്ങള്‍ ക്ഷേത്രത്തിന് മുന്നില്‍ എത്തിയപ്പോഴാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷൈന്‍ സി ജോസിനെയും പരിക്കേറ്റ സുഹൃത്ത് ലിയോയേയും സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ വൈശ്ശേരി സ്വദേശികള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആക്രമണം നടത്തിയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News