തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി; കെ എസ് യു ജില്ലാ പ്രസിഡന്റിന് മര്‍ദ്ദനം

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പര്യടനത്തില്‍ വീണ്ടും തമ്മിലടി. കെ എസ് യു ജില്ലാ പ്രസിഡന്റ്് ഗോപു നെയ്യാറിന് മര്‍ദ്ദനമേറ്റു. നാലാഞ്ചിറയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗോപുവിനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ശശി തരൂരിന്റെ മണ്ഡലം പര്യടനത്തിനിടയില്‍ ആയിരുന്നു സംഭവം.

ALSO READ:‘പൗരത്വ ഭേദഗതിയിൽ ആശങ്കയിൽ കഴിയുന്ന ജനങ്ങളോടൊപ്പം ഞങ്ങളുണ്ട്’: മുഖ്യമന്ത്രി

പരിക്കേറ്റ ഗോപു പിന്നാലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരാണ് മര്‍ദ്ദനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചന. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗോഖില്‍ ശങ്കര്‍, യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് അസംബ്ലി പ്രസിഡന്റ് രഞ്ജിത്ത് അമ്പലമുക്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം.

ALSO READ:വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News