
കെഎസ്ആർടിസി ഓർഡിനറി സൗജന്യ യാത്ര ആരംഭിച്ചെങ്കിലും വനിതാ യാത്രക്കാരുടെ പ്രതിസന്ധികളും ആശങ്കളും ഒഴിയുന്നില്ല. തിരുവനന്തപുരം നഗരത്തിലോടുന്ന ഭൂരിഭാഗം ബസുകളിലും സിറ്റി ബസുകൾ എന്നാണ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് സൗജന്യയാത്ര ലഭിക്കുന്ന ബസുകൾ കിട്ടണമെങ്കില്‍ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.
ഇതാണ് തിരുവനന്തപുരം നഗരത്തിലെ കെഎസ്ആർടിസി ബസ്സുകളുടെ ഇപ്പോഴത്തെ അവസ്ഥ. ഭൂരിഭാഗം ബസ്സുകളിലും സിറ്റി ഫാസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ബസ്സുകളിൽ സൗജന്യ യാത്ര ലഭിക്കില്ലെന്ന് ഉറപ്പ്. ഇനി സൗജന്യയാത്ര ലഭിക്കുന്ന പ്രിയദര്‍ശനി ബസുകൾ കാണണമെങ്കില്‍ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയും.
ഇതുവരെയും ഇല്ലാതെ ഇരുന്ന സിറ്റി ബസ് സ്റ്റിക്കറുകളാണ് ഇപ്പോൾ തിടുക്കപ്പെട്ട് ഒട്ടിച്ചതെന്ന ആക്ഷേപവുമുണ്ട്. സൗജന്യ യാത്രയുടെ പേരിൽ യാത്ര തുടങ്ങി ആദ്യ ദിനം തന്നെ സര്‍ക്കാര്‍ ജനങ്ങളെ ചതിക്കുന്നുവെന്നും യാത്രക്കാര്‍ പറയുന്നു
ആദ്യദിനം സൗജന്യ യാത്ര പ്രതീക്ഷിച്ചു ബസിൽ കയറിവർക്ക് ഉദ്ഘാടനത്തിനുശേഷം സാങ്കേതിക കാരണങ്ങളുടെ പേരിൽ ടിക്കറ്റ് എടുക്കേണ്ട സാഹചര്യവും ഉണ്ടായി. പ്രിയദര്‍ശനി എന്ന് എഴുതിയ ബസിലെ ടിക്കറ്റ് മിഷനില്‍ ഫ്രീ ടിക്കറ്റ് സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി.
പ്രിയദര്‍ശനി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ സൗജന്യയാത്ര പ്രതീക്ഷിച്ചുവന്നവര്‍ ഇപ്പോൾ ഈ പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാല്‍ സാങ്കേതികമായി ബസുകളിലേറെയും സിറ്റി ഫാസ്റ്റ് ബസുകളാണെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

