‘നാടുമുടിച്ച കോൺ​ഗ്രസേ’ ;മാഹിയിൽ കോൺഗ്രസ്സിനെതിരെ മുദ്രാവാക്യം മുഴക്കി ലീഗ് പ്രകടനം

കോൺഗ്രസ്സിനെതിരെ മുദ്രാവാക്യം മുഴക്കി ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയതായി റിപ്പോ‍ർട്ട്. മാഹിയിലാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കെതിരെ ലീഗ് മുദ്രാവാക്യം മുഴക്കിയത്.

മാഹിയിൽ കോൺഗ്രസ്സിനെതിരെ ലീഗ് സ്ഥാനാർത്ഥി മത്സരരംഗത്തുണ്ട്, ഇത് ഏറെ ചർച്ചയായിരുന്നു. കേരളത്തിന് ഒപ്പം തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിലെ മാഹിയിലാണ് സംഭവം. കണ്ണുണ്ടെങ്കിൽ കണ്ടോളാം കാതുണ്ടെങ്കിൽ കേട്ടോളാം ലീ​ഗാടാ ലീ​ഗാടാ എന്നാണ് ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത്. നാടു മുടിച്ചത് കോൺ​ഗ്രസ് ആണെന്നും മു​ദ്രാവാക്യത്തിൽ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News