
കോൺഗ്രസും ബി ജെ പിയും നുണ നിർമിച്ച് പരസ്പരം കൈമാറുന്നുവെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അഞ്ച് ഗ്യാരണ്ടി എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയില്ലെന്ന് കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ബൃന്ദ കാരാട്ട് ചോദിച്ചു. കിഫ്ബി നശിപ്പിക്കും എന്നാണ് കോൺഗ്രസ് പറയുന്നത്. കേരള ബാങ്കിനെ ഇല്ലാതെയാക്കുമെന്നും കോൺഗ്രസ് പറയുന്നുണ്ടെന്ന് അവർ പറഞ്ഞു.
അതേസമയം, കേരളത്തിന് എല്ലാ മേഖലകളിലും നേട്ടം കൈവരിക്കാൻ സാധിച്ചുവെന്ന് അവർ പറഞ്ഞു. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ ഒന്നാമത്. ഉയർന്ന അടിസ്ഥാന വേതനം കൊടുക്കുന്നത് കേരളമാണ്. എൽഡിഎഫ് സർക്കാർ ആശാ വർക്കർമാർക്ക് മികച്ച വേതനം നൽകി. മോദി ചെയ്യുന്ന ദുരിതം നമ്മൾ അനുഭവിക്കുകയാണെന്ന് അവർ പറഞ്ഞു.
ALSO READ: മതസ്പർധ വളർത്തുന്ന രീതിയിൽ ഫ്ലക്സ് ബോർഡുകൾ; എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി എൽഡിഎഫ്
കേരളത്തിലെ റോഡുകളെക്കുറിച്ചും ബൃദ്ധ കാരാട്ട് പ്രശംസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ റോഡുകൾ നന്നാക്കിയത് കൊണ്ട് രാഹുലിനും മോദിക്കും കേരളത്തിൽ നടുവൊടിയാതെ റോഡ് ഷോ നടത്താമെന്ന് ബൃദ്ധ കാരാട്ട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


