
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ബിജെപിയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പണമൊഴുക്കിയെന്ന് സജി ചെറിയാൻ. അമ്പലപ്പുഴയും ചെങ്ങന്നൂരിലും ബിജെപി വോട്ട് കുറഞ്ഞു. ബിജെപി ജയിച്ചിടത്ത് യു ഡി എഫ് വോട്ടും കുറഞ്ഞു. എൽഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം ഫലം കണ്ടുവെന്നും മൈൽക്കുറ്റിക്ക് പോലും പണം കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിനെ നാളെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വോട്ട് ചെയ്ത ജനങ്ങൾ ആറുമാസത്തിനകം യുഡിഎഫിനെ തള്ളിപ്പറയും. ബി ജെപിയുടെ വിജയം ആശങ്കയുണ്ടാകുന്നു. വർഗീയവിഭജനം ഉണ്ടാക്കാൻ ലീഗും ബിജെപിയുെ ശ്രമിക്കും. അമ്പലപ്പുഴ ഉൾപ്പടെയുള്ള മണ്ഡലങ്ങളിലെ പരാജയം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരാജയം അംഗീകരിക്കുന്നുവെന്നും ആഴത്തിൽ പരിശോധിക്കുന്നതായിരിക്കും. തിരുത്തലിലൂടെ തിരിച്ചു വരുമെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘എല്ലാ വർഗീയതയും ശക്തിപ്പെട്ട ഒരു ജനവിധിയാണ് കേരളത്തിലുണ്ടായത്’; എ വിജയരാഘവൻ
അതേസമയം, എറണാകുളം ജില്ലയില്‍ ട്വന്‍റി ട്വന്‍റി കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ഡീലിന്‍റെ ഭാഗമായാണ് വൈപ്പിനില്‍ ഉള്‍പ്പടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതെന്ന് സി പി ഐ എം എറണാകുളം ജില്ലാസെക്രട്ടറി എസ് സതീഷ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

