ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. 1700 കോടി രൂപ പിഴ അടയ്ക്കാനുണ്ടെന്ന് പറയുന്ന ഐടി വകുപ്പിന് ഇതേ കാലയളവില്‍ ബിജെപി അടയ്ക്കേണ്ട 4800 കോടി രൂപയുടെ കാര്യത്തില്‍ മൗനമെന്ന് കോണ്‍ഗ്രസ്. പരാജയ ഭീതിയിലുണ്ടായ വിഭ്രാന്തി മൂലമാണ് പ്രതിപക്ഷ പാര്‍ട്ടികളോടുളള ബിജെപിയുടെ സമീപനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

2017 മുതല്‍ 2022 വരെ കാലയളവില്‍ 1700 കോടിയിലധികം രൂപയാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് പിഴ ചുമത്തിയത്. എന്നാല്‍ ഇതേ കാലയളവില്‍ ബിജെപിക്ക് ലഭിച്ച സംഭാവനകള്‍ പരിശോധിക്കുമ്പോള്‍ 4800 കോടി രൂപ അടക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ദില്ലി എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാര്‍ട്ടി വക്താക്കളായ ജയറാം രമേശും അജയ് മാക്കനും ആരോപണം ഉന്നയിച്ചത്.

Also Read : അവരുടെ അന്തര്‍ധാരയില്‍ ‘ഭയം വേണ്ട, ജാഗ്രത മതി’ ; ശ്രദ്ധേയമായി എംവി ജയരാജന്‍റെ പ്രചാരണ വീഡിയോ

തെരഞ്ഞെടുപ്പ് ക്മ്മീഷന്റെ വെബ്സൈറ്റില്‍ ബിജെപിക്ക് കിട്ടിയ പണത്തെക്കുറിച്ച് വ്യക്തമായ രേഖകളുണ്ടായിട്ടും ഐടി വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഐടി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അജയ് മാക്കന്‍.

പരാജയ ഭീതിയിലുണ്ടായ വിഭ്രാന്തി മൂലമാണ് പ്രതിപക്ഷ പാര്‍ട്ടികളോടുളള ബിജെപിയുടെ സമീപനമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 4 ബാങ്കുകളിലെ 11 അക്കൗണ്ടുകളിലായി ആകെയുള്ളത് 280 കോടി രൂപ മാത്രമാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.

എങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ പ്ലാന്‍ബി ഉണ്ട്. കോണ്‍ഗ്രസിന്റെ പ്രതിസന്ധിയില്‍ വിദേശ ശക്തികളുടെ സഹായം ആവശ്യമില്ല. തികച്ചും ആഭ്യന്തര വിഷയമാണെന്നും യുഎന്‍ അടക്കമുളള അന്താരാഷ്ട്ര ഇടപെടലില്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News