
വന്ദ്യവയോധികയും സാംസ്കാരിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷയെയും വെറുതെവിടാതെ കോൺഗ്രസ് സൈബർ സംഘങ്ങൾ. കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ തന്നെ നിലമ്പൂർ ആയിഷക്കെതിരെ സോഷ്യൽ മീഡിയയിൽ കമൻ്റുകളുമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം ജന. സെക്രട്ടറി ഹനസ് നാസർ, അനിൽ നായർ തുടങ്ങിയവരാണ് ആയിഷക്കെതിരെ തെറിവിളിയുമായി രംഗത്തെത്തിയത്.
വർക്കല സ്വദേശിയാണ് ഹനസ് നാസർ. 23ന് കാണിച്ചുതരാം, 23ന് അസുഖം തീർത്തുതരാം എന്നിങ്ങനെ ഭീഷണികളുമുണ്ട്. അന്നാണ് നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം വരുന്നത്. എം സ്വരാജിനെ നിലമ്പൂർ ആയിഷ പിന്തുണച്ചതാണ് കോൺഗ്രസുകാരെ വിറളിപിടിപ്പിക്കുന്നത്.
Read Also: “പിന്തുണ എം സ്വരാജിന്, ജനാധിപത്യ ബോധ്യമുള്ളവര്‍ നിയമസഭയില്‍ വേണം’: കെ ആര്‍ മീര കൈരളി ന്യൂസിനോട്
എൽ ഡി എഫ് സ്ഥാനാർഥിയായി നിലമ്പൂരിലെത്തിയ സ്വരാജ്, നിലമ്പൂർ ആയിഷയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അന്ന് ഉച്ചയോടെ ആശുപത്രിവിട്ട അവര്‍ വീട്ടിലെത്തി വിശ്രമിക്കുകയും പിന്നീട് വീടിനടുത്തുള്ള വല്ലപ്പുഴ സ്വീകരണ കേന്ദ്രത്തിലെത്തുകയും സ്വരാജിനെ ആശീർവദിക്കുകയും ചെയ്തിരുന്നു. താനൊരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആളാണെന്നും രക്തസാക്ഷി കുഞ്ഞാലിയുടെ സഖാവായി മരിക്കുന്നത് വരെ താന്‍ നില്‍ക്കുമെന്നും നിലമ്പൂർ ആയിഷ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here