
വയനാട് കാർലാട് അഡ്വഞ്ചർ ലേക്കിൽ നിയമലംഘനം നടത്തി തൊഴിലാളികളെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തിയ സമരത്തെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ. സമാധാനപരമായി സമരം ചെയ്തിരുന്ന സിപിഐഎം പ്രവർത്തകർക്ക് നേരെയാണ് 25 ഓളം വരുന്ന കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം നടത്തിയത്. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കും വരെ പാർക്ക് തുറക്കാൻ അനുവദിക്കില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.
ഡിടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കർളാട് അഡ്വഞ്ചർ ലേക്കിൽ രാവിലെ ജോലിക്ക് ഹാജരായ ജീവനക്കാരോട് ഇന്നുമുതൽ ജോലിക്ക് വരേണ്ടതില്ലെന്നും പിരിച്ചു വിട്ടിരിക്കുന്നുവെന്നും പുതിയ ജീവനക്കാരെ നിയമിച്ചതായും ഡിടിപിസി മാനേജർ അറിയിക്കുകയായിരുന്നു. കുടുംബശ്രീ മുഖാന്തരം അഞ്ചര വർഷം മുൻപ് നിയമിച്ച തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഒരു തൊഴിൽ നിയമവും പാലിക്കാതെ നടത്തിയ പിരിച്ചുവിടലും പുതിയ നിയമനവും അംഗീകരിക്കില്ലെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും വരെ സമരം ചെയ്യുമെന്നും തൊഴിലാളികൾ പറഞ്ഞു. സന്ദർശകരെ പ്രവേശിപ്പിക്കാതെ തൊഴിലാളികൾ സമരം ആരംഭിച്ചു. അതോടെ സിപിഐഎം പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി സമരം ഏറ്റെടുത്തു.
ഡിടിപിസി മാനേജരുമായുള്ള ചർച്ചയിൽ നാളെ 11 മണിക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ തൊഴിലാളികളുടെ പ്രശ്നം ചർച്ച ചെയ്യുമെന്ന് ഉറപ്പിന്മേൽ തൊഴിലാളികൾ പുറത്ത് വന്നപ്പോഴാണ് പുറത്തു സംഘടിച്ചു നിന്ന കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാൻ മുതിർന്നത്. അതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിടാനുള്ള ശ്രമം നടത്തുകയും ചെയ്തു.
Also Read: കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ല: വി ശിവൻകുട്ടി
നാളെ 11 മണിക്ക് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ തൊഴിലാളി പ്രശ്‍നം സംബന്ധിച്ച് ചർച്ച നടത്തും. പിരിച്ചുവിട്ട തൊഴിലാളികൾ ഇന്നും കർലാട് തുടരാനാണ് തീരുമാനം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

