ആ തന്ത്രം ഇങ്ങോട്ട് വേണ്ട ! സിജെപി എന്നാൽ “കോണ്ഗ്രസ്സ് ജനതാ പാർട്ടി” എന്നതിന്റെ ഷോട്ട്ഫോം ആയി ഉപയോഗിക്കുന്നതാണ് ഇപ്പോൾ അനുയോജ്യം

Congress BJP alliance

തെരഞ്ഞെടുപ്പ് അടുക്കുന്നു. പ്രചാരണം അത്യാവേശത്തിൽ മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ വികസനമോ ജനക്ഷേമ പ്രവർത്തനങ്ങളോ എടുത്ത് പറയാനില്ലാത്ത കോൺ​ഗ്രസിന്റെ കുതന്ത്രങ്ങളും കുറവല്ല. കോൺ​ഗ്രസ് ബിജെപി കൂട്ടുകെട്ട് പരസ്യമായൊരു രഹസ്യമാണല്ലോ. കോൺ​ഗ്രസിന്റെ മുന്നിൽ നിന്ന നേതാക്കളാണ് ഇന്ന് ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്. ശരിക്കും CJP എന്നാൽ “കോണ്ഗ്രസ്സ് ജനതാ പാർട്ടി” എന്നതിന്റെ ഷോട്ട്ഫോം ആയി ആണ് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ.

ഈ കൂട്ടുകെട്ടിനെ മറയ്ക്കാൻ കോൺ​ഗ്രസ് നേതാക്കൾ നടത്തുന്ന നാടകങ്ങൾ ഏറെയുണ്ട്. അതിലൊന്നാണ് ബിജെപി-സിപിഐഎം ‘ഡീൽ’ എന്ന അവരുടെ ആരോപണം. ഈ വിഷയത്തിൽ ടിറ്റോ ആന്റണി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്,

Also read: കാമുകിയുമായി ജീവിക്കാൻ ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്ന് ആത്മഹത്യയെന്ന് വരുത്തി തീർത്തു; ഒന്നര വർഷത്തിന് ശേഷം കള്ളി വെളിച്ചതായത് ഇങ്ങനെ

14 കോണ്ഗ്രസ്സുകാർ BJP സ്ഥാനാർഥികൾ ആണ്.. ‼️
2 ദിവസം മുന്നത്തെ BJP – NDA സ്ഥാനാർഥി ലിസ്റ്റ് നോക്കുകയായിരുന്നു.. പ്രത്യക്ഷത്തിൽ ഈ അടുത്തു വരെ, എന്തിന് കഴിഞ്ഞ മാസം വരെ കോണ്ഗ്രസ്സുകാർ ആയിരുന്ന 14 പേരാണ് BJP – NDA ടിക്കറ്റിൽ മത്സരിക്കുന്നത്‌ മത്സരിക്കുന്നത്..

  1. പദ്മജ വേണുഗോപാൽ – തൃശൂർ മണ്ഡലം
  2. മേജർ രവി – ഒറ്റപ്പാലം മണ്ഡലം
  3. അഖിൽ മാരാർ – തൃക്കാക്കര മണ്ഡലം
  4. ബി ഗോപകുമാർ – ചാത്തന്നൂർ മണ്ഡലം
  5. പ്രണേഷ് രാജേന്ദ്രൻ – ചിറ്റൂർ മണ്ഡലം
  6. വത്സല പ്രസന്ന കുമാർ – പറവൂർ മണ്ഡലം
  7. എം ജെ ജോബ് – ആലപ്പുഴ മണ്ഡലം
  8. പന്തളം പ്രതാപൻ – അടൂർ മണ്ഡലം
  9. R.S അരുൺരാജ് – ചടയമംഗലം മണ്ഡലം
  10. സി രഘുനാഥ് – കണ്ണൂർ മണ്ഡലം
  11. ബി എസ് അനൂപ് – ചിറയിൻകീഴ് മണ്ഡലം
  12. ബാബു ദിവാകരൻ – കുന്നത്തുനാട് മണ്ഡലം
  13. വർഗീസ് ജോർജ്ജ് – കൊടുങ്ങല്ലൂർ മണ്ഡലം
  14. ആർ. രശ്മി – കൊട്ടാരക്കര മണ്ഡലം

Also read: അഞ്ച് ലക്ഷം ലൈഫ് ഭവനങ്ങൾ, 20 ലക്ഷം പേർക്ക് സുരക്ഷിത താമസം; എൽഡിഎഫ് സർക്കാർ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി

ഈ മുകളിലെ ലിസ്റ്റിൽ 7 പേര് ഈ വർഷം അതായത് 2026 ൽ കൊണ്ഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് കൂട് മാറിയവർ ആണ്.. 11 പേരാണ് ബിജെപിയുടെ സ്ഥാനാർഥി ആയി താമര ചിഹ്നത്തിൽ മത്സരിക്കുന്നത്‌.. ബാക്കി 3 പേർ BJP യുടെ മന്നണി ആയ NDA മുന്നണിയിലെ പാർട്ടിയായ 20-20 സ്ഥാനാർഥികൾ ആണ്..
ഈ നാണക്കേട് മറക്കാനും, മാധ്യമങ്ങൾ വാർത്ത ആക്കാതിരിക്കാനും വേണ്ടിയാണ് കോണ്ഗ്രസ്സ് നേതാക്കൾ ബിജെപി – സിപിഐ(എം) ഡീൽ ആണെന്ന് പറഞ്ഞു നടക്കുന്നത്..
ശരിക്കും CJP എന്നാൽ “കോണ്ഗ്രസ്സ് ജനതാ പാർട്ടി” എന്നതിന്റെ ഷോട്ട്ഫോം ആയി ആണ് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം.. ദേശീയ ലെവലിൽ ഉള്ള ഇവരുടെ മുൻ മുഖ്യമന്ത്രിമാരുടെയും എംപിമാരുടെയും, നേതാക്കളുടെയും ഒക്കെ BJP യിലേക്ക് ഉള്ള കുത്തൊഴുക്ക് കണ്ടാൽ ഈ ഓന്ത് ലെവൽ നിറം മാറൽ മൈഗ്രേഷൻ നടക്കുന്നത് പ്രകാശ വേഗത്തിൽ ആണെന്ന് മനസ്സിലാക്കാം..
മറ്റത്തൂർ പഞ്ചായത്തിൽ 2 മാസം മുന്ന് സംഭവിച്ചത് കേരളത്തിലെ നിയമസഭാ ചരിത്രത്തിലും സംഭവിക്കാൻ അധികം നേരം വേണ്ട എന്നതാണ്..
അപ്പോൾ ഈ “ഡീൽ” എന്നത് ആർക്കാണ് ചേരുക എന്നത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News