‘സി ജെ പി എന്നാൽ “കോൺഗ്രസ് ജനതാ പാർട്ടി”‘; കണക്കുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്

congress bjp

ഈ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ നോക്കിയാൽ ഡീൽ ആരൊക്കെ തമ്മിലാണെന്ന് മനസിലാകും. കോൺഗ്രസിലുണ്ടായിരുന്ന പതിനാല് പേരാണ് ബി ജെ പി യുടെ സ്ഥാനാർഥികളായി മത്സരിക്കുന്നത്. അതിൽ ഏഴ് പേർ ഈ വർഷം മാത്രം കോൺഗ്രസിൽ നിന്ന് ബി ജെ പി യിലേക്ക് കൂറുമാറിയവരാണെന്ന് വ്യക്തമാക്കുകയാണ് തിരുവല്ലം ഭാസി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ. ശരിക്കും സി ജെ പി എന്നാൽ “കോണ്ഗ്രസ്സ് ജനതാ പാർട്ടി” എന്നതിന്റെ ഷോട്ട്ഫോം ആയി ആണ് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

എന്റെ മാധ്യമ പ്രവർത്തന തുടക്കത്തിൽ നേരിട്ട് അനുഭവപ്പെട്ട രാഷ്ട്രീയ രഹസ്യ ബന്ധങ്ങൾ കാണുന്നത് കേരളത്തിലെ ബിജെപി കോൺഗ്രസ് സഖ്യം ആയിരുന്നു.
പിപി മുകുന്ദൻ, k കരുണാകരൻ ഇവർ രണ്ടു പേരും അറിയാത്തൊരു ഡീലും കേരളത്തിൽ ഉണ്ടായിട്ടില്ല..
ലീഡരുടെ മക്കൾ ആയ പത്മജക്കും മുരളീധരനും… ഈ ബാന്ധവം ഇല്ലായിരുന്നുവെന്ന് തള്ളി പറയാൻ കഴിയുമോ..?
നാല് വോട്ടിനു വേണ്ടി ചിലപ്പോൾ തള്ളി പറഞ്ഞേക്കാം..
ഈ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥികളെ നോക്കു.. അപ്പോൾ ചിലത് മനസിലാകും
14 കോണ്ഗ്രസ്സുകാർ BJP സ്ഥാനാർഥികൾ ആണ്.. ‼️
2 ദിവസം മുന്നത്തെ BJP – NDA സ്ഥാനാർഥി ലിസ്റ്റ് നോക്കുകയായിരുന്നു.. പ്രത്യക്ഷത്തിൽ ഈ അടുത്തു വരെ, എന്തിന് കഴിഞ്ഞ മാസം വരെ കോണ്ഗ്രസ്സുകാർ ആയിരുന്ന 14 പേരാണ് BJP – NDA ടിക്കറ്റിൽ മത്സരിക്കുന്നത്‌ മത്സരിക്കുന്നത്..

  1. പദ്മജ വേണുഗോപാൽ – തൃശൂർ മണ്ഡലം
  2. മേജർ രവി – ഒറ്റപ്പാലം മണ്ഡലം
  3. അഖിൽ മാരാർ – തൃക്കാക്കര മണ്ഡലം
  4. ബി ഗോപകുമാർ – ചാത്തന്നൂർ മണ്ഡലം
  5. പ്രണേഷ് രാജേന്ദ്രൻ – ചിറ്റൂർ മണ്ഡലം
  6. വത്സല പ്രസന്ന കുമാർ – പറവൂർ മണ്ഡലം
  7. എം ജെ ജോബ് – ആലപ്പുഴ മണ്ഡലം
  8. പന്തളം പ്രതാപൻ – അടൂർ മണ്ഡലം
  9. R.S അരുൺരാജ് – ചടയമംഗലം മണ്ഡലം
  10. സി രഘുനാഥ് – കണ്ണൂർ മണ്ഡലം
  11. ബി എസ് അനൂപ് – ചിറയിൻകീഴ് മണ്ഡലം
  12. ബാബു ദിവാകരൻ – കുന്നത്തുനാട് മണ്ഡലം
  13. വർഗീസ് ജോർജ്ജ് – കൊടുങ്ങല്ലൂർ മണ്ഡലം
  14. ആർ. രശ്മി – കൊട്ടാരക്കര മണ്ഡലം
    ഈ മുകളിലെ ലിസ്റ്റിൽ 7 പേര് ഈ വർഷം അതായത് 2026 ൽ കൊണ്ഗ്രസ്സിൽ നിന്ന് ബിജെപിയിലേക്ക് കൂട് മാറിയവർ ആണ്.. 11 പേരാണ് ബിജെപിയുടെ സ്ഥാനാർഥി ആയി താമര ചിഹ്നത്തിൽ മത്സരിക്കുന്നത്‌.. ബാക്കി 3 പേർ BJP യുടെ മന്നണി ആയ NDA മുന്നണിയിലെ പാർട്ടിയായ 20-20 സ്ഥാനാർഥികൾ ആണ്..
    ഈ നാണക്കേട് മറക്കാനും, മാധ്യമങ്ങൾ വാർത്ത ആക്കാതിരിക്കാനും വേണ്ടിയാണ് കോണ്ഗ്രസ്സ് നേതാക്കൾ ബിജെപി – സിപിഐ(എം) ഡീൽ ആണെന്ന് പറഞ്ഞു നടക്കുന്നത്..
    ശരിക്കും CJP എന്നാൽ “കോണ്ഗ്രസ്സ് ജനതാ പാർട്ടി” എന്നതിന്റെ ഷോട്ട്ഫോം ആയി ആണ് ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം.. ദേശീയ ലെവലിൽ ഉള്ള ഇവരുടെ മുൻ മുഖ്യമന്ത്രിമാരുടെയും എംപിമാരുടെയും, നേതാക്കളുടെയും ഒക്കെ BJP യിലേക്ക് ഉള്ള കുത്തൊഴുക്ക് കണ്ടാൽ ഈ ഓന്ത് ലെവൽ നിറം മാറൽ മൈഗ്രേഷൻ നടക്കുന്നത് പ്രകാശ വേഗത്തിൽ ആണെന്ന് മനസ്സിലാക്കാം..
    മറ്റത്തൂർ പഞ്ചായത്തിൽ 2 മാസം മുന്ന് സംഭവിച്ചത് കേരളത്തിലെ നിയമസഭാ ചരിത്രത്തിലും സംഭവിക്കാൻ അധികം നേരം വേണ്ട എന്നതാണ്..
    അപ്പോൾ ഈ “ഡീൽ” എന്നത് ആർക്കാണ് ചേരുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News