ചാത്തന്നൂരിൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി; കോൺഗ്രസ് ബിജെപി ഡീലെന്ന് പ്രവർത്തകർ

congress bjp deal

കൊല്ലം ചാത്തന്നൂർ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് നൽകിയതിന് പിന്നിൽ കോൺഗ്രസ് ബിജെപി ഡീൽ എന്ന് കോൺഗ്രസ് പ്രവർത്തകർ. ഇതിനെത്തുടർന്ന് ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിടാൻ ഒരുങ്ങുകയാണ്. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ പരവൂർ ബ്ലോക്കിൽ ബി.എൽ.എ.മാസ്റ്റർ പദവി കൂടി നിർവ്വഹിക്കുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് ആരിഫ് മുഹമ്മദാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പരവൂർ മുൻസിപ്പാലിറ്റിയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം സേതുമാധവനെ തോൽപ്പിക്കാൻ കോൺഗ്രസ് വോട്ട് മറിച്ചതുൾപ്പടെ തെളിവായി ചൂണ്ടികാട്ടുന്നുമുണ്ട് .പരവൂർ കുറുമണ്ഡൽ വാർഡിൽ മത്സരിച്ച കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിജയൻ പിള്ളയ്ക്ക് ആകെ കിട്ടിയത് 20 വോട്ടാണെന്നും 150 വോട്ട് ബിജെപിക്ക് മറിച്ചു എന്നും ആരോപണമുണ്ട്.

Also read: സതീശാ നിങ്ങൾക്ക് മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം അതിമോഹം; വിഡി സതീശനെതിരെ ​സൈ‌ബർ ആക്രമണം ശക്തമാക്കി കെ സുധാകരൻ പക്ഷം

പരവൂർ ബ്ലോക്കൽ 97 ബൂത്തുകളിൽ പകുതിയിലേറെയിടങ്ങളിലും ബിഎൽഎ മാരില്ലെന്നും എസ്ഐആർ വോട്ടും ചേർത്തിട്ടില്ലെന്ന് ആരിഫ് ചൂണ്ടികാട്ടി. ചാത്തന്നൂർ സീറ്റ് പ്രതീക്ഷിച്ചിരുന്ന നെടുങ്ങോലം രഘുവും നിരാശനാണെന്നും കോൺഗ്രസിലെ വിഭാഗീയത നെടുങ്ങോലം രഘുവിന് സീറ്റ് നഷ്ടപ്പെടാൻ വഴിയൊരുക്കിയെന്നും അ​ദ്ദേഹം പറയുന്നു. അതേ സമയം ചടയമംഗലത്ത് ആർ ചന്ദ്രശേഖരന് സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം എഐസിസി കെപിസിസി ഭാരവാഹികൾക്ക് പരാതി നൽകി. കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷ്
പീഡിപ്പിക്കുന്നു എന്നാരോപിച്ച് UDF നിയോജക മണ്ഡലം ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News