‘ദേവാംഗ്രേ മണ്ഡലത്തിൽ കോൺഗ്രസ് – ബി ജെ പി ഡീൽ’; കൈരളി ന്യൂസിനോട് വെളിപ്പെടുത്തി സി എം ഇബ്രാഹിം

C A IBRAHIM

കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു മുൻ കേന്ദ്ര മന്ത്രിയും ജെ ഡി എസ് നേതാവും ആയിരുന്ന സി എം ഇബ്രാഹിം. ദേവാംഗ്രേ മണ്ഡലത്തിൽ കോൺഗ്രസ് ബി ജെ പി ഡീൽ എന്ന് സി എം ഇബ്രാഹിം കൈരളി ന്യൂസിനോട് പറഞ്ഞു. ദേവാംഗ്രേ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ ജയിപ്പിക്കാൻ ബി ജെ പി തോൽക്കുന്ന സ്ഥാനാർഥിയെ നിർത്തി എന്നും അദ്ദേഹം വെളിപ്പെടുത്തി.

സംസ്ഥാന മന്ത്രി എസ്എസ് മല്ലികാർജുനയുടെ മകൻ സമർഥ മല്ലികാർജുനയാണ് കോൺഗ്രസ് സ്ഥാനാർഥി. മുസ്ലിം സ്ഥാനാർഥിക്ക് ടിക്കറ്റ് നൽകാത്തതിൽ മുസ്ലിം വിഭാഗം കോൺഗ്രസിനെതിരെന്നും ഇബ്രാഹിം പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് മുസ്ലിം ഏരിയകളിൽ പോകാൻ കഴിയാത്ത രീതിയിൽ ആണ് പ്രതിഷേധം ഉയരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Also read: ഹരിയാന സീറ്റ് കോഴ; ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും വാർത്ത നൽകാൻ തയ്യാറാകാതെ മലയാളം മാധ്യമങ്ങൾ

സമർഥക്ക് സീറ്റ് ഉറപ്പിക്കാൻ 10 കോടി നൽകിയെന്നും ആരോപണം ശക്തമാണ്. ആരോപണം ഉയരുന്നുണ്ടെന്നും എന്നാൽ ഇതിൻ്റെ സത്യാവസ്ഥ തനിക്ക് അറിയില്ലെന്നും ഇബ്രാഹിം കൈരളി ന്യൂസിനോട് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News