ബിജെപി സീറ്റ് നിഷേധിച്ചു, കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് ലക്ഷ്മണ്‍ സാവദി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ബിജെപിക്ക് പ്രഹരമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലക്ഷ്മണ്‍ സാവദിയുടെ വിജയം. ബിജെപി ഭരണകാലത്ത് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ആയിരുന്ന ലക്ഷ്മണ്‍ സാവദിക്ക് മത്സരിക്കാന്‍ ഇത്തവണ ബിജെപി സീറ്റ് നല്‍കിയില്ല. മുതിര്‍ന്ന നേതാവായ വിജയ സാധ്യതയുള്ള സാവദിക്ക് സീറ്റ് നിഷേധിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് എത്തുകയായിരിന്നു.

സാവദിയെ ഇരുകയ്യും നീട്ടി സ്വീകരിച്ച കോണ്‍ഗ്രസ് അദ്ദേഹത്തിന് അദനി മണ്ഡലത്തില്‍ സീറ്റ് നല്‍കി. ബിജെപിയുടെ മഹേഷ് കുമതള്ളിയായിരിന്നു അദ്ദേഹത്തിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥി. അദനി മണ്ഡലത്തിലെ വോട്ടര്‍മാര്‍ സാവദിക്കൊപ്പം നിന്നത് ബിജെപിക്ക്  തിരിച്ചടിയായി.

അതേസമയം, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഇനിയും പൂര്‍ത്തിയായിട്ടില്ല. നിലവില്‍ ലീഡ് നിലയില്‍ രണ്ടാമതുള്ള ബിജെപിയെക്കാള്‍ അറുപതോളം സീറ്റുകള്‍ക്ക് മുന്നിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് 130 സീറ്റുകള്‍ക്ക് ലീഡ് ചെയ്യുമ്പോള്‍  66 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. ജെഡിഎസ് 22 ഉം മറ്റുള്ളവര്‍ 6 സീറ്റുകളിലും മുന്നേറുന്നു.

സംസ്ഥാനത്ത് ഏറെക്കുറെ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു ക‍ഴിഞ്ഞു. ബിജെപി ഓപ്പറേഷന്‍ താമരയുമായി എത്തിയേക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നീക്കങ്ങളും കര്‍ണാടകയില്‍ തകൃതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News