ചോദ്യങ്ങളിൽ നിന്ന് ഒഴി‍ഞ്ഞുമാറിയും, വിവാദ പരാമർശത്തിലൂടെ കോൺ​ഗ്രസിനെ തന്നെ വെട്ടിലാക്കിയും രമേഷ് പിഷാരടി നടന്നടുക്കുന്നത് തോൽവിയിലേക്ക്

ramesh pisharody

പാലക്കാട് നിയമസഭാ മണ്ഡലം ഇത്തവണ സംസ്ഥാന രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. കാരണം അഞ്ച് മാസം മുൻപ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ യുഡിഎഫിന് തന്നെ ആശങ്കയുണ്ടാക്കുന്നതാണ്. പാലക്കാട് നഗരസഭയിലും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളിലുമടക്കം മണ്ഡലത്തിലെ മുഴുവൻ വോട്ടു നില പരിശോധിക്കുമ്പോൾ ഇടതുപക്ഷം അവിടെയൊക്കെ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കൂടാതെ ഒരു വർഷം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച 18840 വോട്ടിന്റെ ഭൂരിപക്ഷം ഇടതുപക്ഷം 5939 ആയി കുറച്ചതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തിലാണ് ശക്തമായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദ്ദേശം അവ​ഗണിച്ച് ഷാഫി പറമ്പിലിന്റെ സമ്മർദ്ദത്തെ തുടർന്ന് ചലച്ചിത്ര താരം രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ പാലക്കാട് എത്തിയ ശേഷം പിഷാരടി നടത്തിയ ചില പ്രതികരണങ്ങൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാലസ്തീൻ വിഷയത്തിൽ ബിജെപി നിലപാടിനോട് ചേർന്ന അഭിപ്രായമാണ് പിഷാരടി പ്രകടിപ്പിച്ചതെന്ന വിമർശനം പരക്കെ ഉയർന്നിരുന്നു. ഇത്തരത്തിൽ വേദനിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന രമേഷ് പിഷാരടിയെ അര സംഘി മനസുമായി പ്രചാരണം നടത്തുന്നു എന്ന സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപണത്തിൽ അക്ഷരാർഥത്തിൽ ശരിയാവുകയാണ്.

Also read : ‘വികസനം അംഗീകരിക്കാൻ പാടില്ലെന്ന് രാഷ്ട്രീയമായി തീരുമനിച്ചവരാണ് പ്രതിപക്ഷം’; ഗോവിന്ദൻ മാസ്റ്റർ

അതേസമയം രാഹുൽ മാങ്കുട്ടത്തെ പിന്തുടരുമെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. മൂന്ന് ബലാത്സംഗവും രണ്ട് ഭ്രൂണഹത്യയും അടക്കമുള്ള കേസുകളാണോ പിന്തുടരാൻ പോകുന്നത് എന്ന് മുൻ മന്ത്രി എ.കെ. ബാലൻ ചോദിച്ചതിലും തെറ്റ് കാണാൻ കഴിയില്ല. കാരണം രാഹുൽ മാങ്കൂട്ടത്തിൽ എന്ത് വികസനമാണ് ചെയ്തതെന്ന് പാലക്കാട്ടെ ജനങ്ങൾ തന്നെ ചോദിക്കുന്നുണ്ട്. ഇനി ജമാഅത്തെ ഇസ്ലാമി പോലുള്ള വിവാദ വിഷയങ്ങളിലും വ്യക്തമായ നിലപാട് പറയാതെ ഒഴിഞ്ഞുമാറുകയാണ് രമേഷ് പിഷാരടി ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News