
കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷമാകുന്നു. നേതൃത്വം വാമനപുരത്തെ കോൺഗ്രസിന്റെ ആരാച്ചാരാകരുതെന്ന് കാട്ടി വാമനപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാലോട് രവി വീട്ടിലിരിക്കട്ടെയെന്നും പോസ്റ്ററിൽ പറയുന്നു.
നേതൃത്വം വാമനപുരത്തെ കോൺഗ്രസിന്റെ ആരാച്ചാരാകരുത്, എന്നിങ്ങനെയാണ് പോസ്റ്ററിലെ ആവശ്യം. പണത്തിനും ഭീഷണിക്കും മുന്നിൽ നേതൃത്വം മുട്ടുമടക്കരുതെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു.
അതേസമയം, കെ സുധാകനെതിരെയും കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ സുധാകരനെ ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം കോൺഗ്രസുകാരുടെ വികാരമാണെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. കണ്ണൂർ ഡി സി സി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പതിപ്പിച്ചത്. പോസ്റ്റ പിന്നീട് കീറിക്കളഞ്ഞു. അപമാനിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ സുധാകരൻ്റെ അനുകൂലികള്‍ സമൂഹമാധ്യമത്തിലൂടെയും പോസ്റ്റർ പതിപ്പിക്കുന്നതിലൂടെയും സീറ്റിനു വേണ്ടിയുള്ള മുറവിളികളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

