കോൺഗ്രസിൽ സ്ഥാനാർഥിനിർണയത്തിൽ അനിശ്ചിതത്വം തുടരുന്നു; സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയതായി സൂചന

congress-candidate-selection-dispute-k-sudhakaran-vd-satheesan-conflict

കോൺഗ്രസ് സ്ഥാനാർഥിനിർണയത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നതിന് ഇളവ് നൽകുന്ന കാര്യത്തിലാണ് പ്രധാനമായും അനിശ്ചിതത്വം തുടരുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായാണ് സൂചന. സുധാകരനും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനും ഇളവ് നൽകണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുമ്പോഴും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിനെ കടുപ്പിച്ചു എതിർക്കുകയാണ്. സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിച്ച സുധാകരന്റെ പ്രകോപനപരമായ നീക്കങ്ങൾക്ക് വഴങ്ങരുതെന്ന് സതീശൻ ഹൈക്കമാൻഡിനെയും നേതാക്കളെയും അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയും നിലവിൽ വലിയ പ്രതിസന്ധിയിലാണ്. ചിറയിൻകീഴ് മണ്ഡലത്തിൽ രമ്യാ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ ദളിത് വിഭാഗം നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതും തിരുവനന്തപുരം സെൻട്രലിലെ തർക്കങ്ങളും പട്ടിക പുനഃപരിശോധിക്കാൻ നേതൃത്വത്തെ നിർബന്ധിതരാക്കി.

ALSO READ :

വട്ടിയൂർക്കാവ്, കോവളം മണ്ഡലങ്ങൾ ഒഴികെ തിരുവനന്തപുരത്ത് കോൺഗ്രസ് മത്സരിക്കുന്ന മറ്റെല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ മാറ്റിയേക്കും. ചിറയിൻകീഴ്, നെയ്യാറ്റിൻകര, നേമം, അരുവിക്കര, തിരുവനന്തപുരം സെൻട്രൽ എന്നീ മണ്ഡലങ്ങളിലെ ആദ്യഘട്ട പട്ടികയിൽ വലിയ അഴിച്ചുപണി ഉണ്ടാകാനാണ് സാധ്യത. തർക്കങ്ങളില്ലാതെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്ന വി.ഡി. സതീശന്റെ അവകാശവാദമാണ് ഇതോടെ പാളിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News