
മുഖ്യമന്ത്രി സ്ഥാനവും മന്ത്രിസ്ഥാനവും കടന്ന് കോൺഗ്രസിലെ പോര് മറ്റൊരു തലത്തിലേക്ക്. കലഹം തുടരുകയാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയാണ് ഇത്തവണ കലഹം. മന്ത്രി സ്ഥാനം പോയ ചാണ്ടി ഉമ്മന് കെപിസിസി അധ്യക്ഷ സ്ഥാനം നൽകണമെന്ന് ആവശ്യമുന്നയിച്ചുക്കൊണ്ട് ഫ്ലക്സ്.
“കെപിസിസിയെ ചാണ്ടി നയിക്കട്ടെ” എന്ന് എഴുതിയ ഫ്ലക്സ് ആണ് സ്ഥാപിച്ചത്. തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുൻപിൽ ആണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ലക്സിൽ. കോൺഗ്രസ് തിരുവനന്തപുരത്തിൻ്റെ പേരിലാണ് ഫ്ലക്സ് ബോർഡ്.
ALSO READ; ‘മതേതര കേരളത്തിന് ചേർന്നതല്ല’; വന്ദേമാതരം വിവാദത്തിൽ സിപിഐഎം രംഗത്ത്
മന്ത്രിസഭയിൽ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ചാണ്ടി ഉമ്മൻ്റേത്. അവസാന നിമിഷമാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചാണ്ടി ഉമ്മൻ ഒഴിവാക്കപ്പെട്ടത്. ചാണ്ടിയേക്കാൾ വളരെ ജൂനിയറായ ഒ. ജെ. ജനീഷ് മന്ത്രിസഭയിൽ ഉൾപ്പെട്ടപ്പോഴാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ചാണ്ടിയെ ഒഴിവാക്കിയതിൽ കുടുംബവും കടുത്ത അതൃപ്തിയിലാണ്.
ഉമ്മൻചാണ്ടിയുടെ മകനെന്ന പരിഗണനയും, ഓർത്തഡോക്സ് സഭാംഗമെന്ന നിലയിലും ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആയിരുന്നു ചാണ്ടി ഉമ്മൻ. എന്നാൽ അദ്ദേഹത്തിനുപകരം റോജി എം. ജോൺ പട്ടികയിൽ ഇടംപിടിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

