കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് വിജയസാധ്യതയില്ല; ചങ്ങനാശ്ശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതൃത്വം

changanassery congress clash

ചങ്ങനാശ്ശേരി സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് വിജയ സാധ്യതയില്ലെന്നും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം പ്രതിസന്ധിയിലാണ്. ഒരു വശത്ത് തമ്മിൽത്തല്ല് അവസാനിപ്പിക്കാനാകാതെ നേതൃത്വം കു‍ഴയുമ്പോള്‍ മറുവശത്ത് സ്ഥാനാർഥി പട്ടികയും എങ്ങുമെത്തിയിട്ടില്ല. അതേസമയം ദില്ലിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് കുറച്ചെങ്കിലും മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിനിർണയം നടത്താനായത്. ആദ്യം 60 പേരടങ്ങുന്ന പട്ടിക തയ്യാറാക്കാനായിരുന്നു ശ്രമമെങ്കിലും അത് പാളി. നിലവിൽ 31-ഓളം പേരുടെ കാര്യത്തിൽ മാത്രമാണ് തീരുമാനം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.

ALSO READ: അനിശ്ചിതത്തിന് അവസാനമില്ല; സ്ഥാനാർഥി പട്ടിക പൂർത്തിയാക്കാനാകാതെ കോൺ​ഗ്രസ്

ഇതിനിടെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവും കോൺഗ്രസിന് കല്ലുകടിയായി. സിറ്റിംഗ് എം എൽ എ ആയ കെ ബാബു തന്റെ പിൻഗാമിയായി ദീപക് ജോയിയുടെ പേര് നിർദ്ദേശിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സ്ഥാനാർത്ഥി കുപ്പായവും തയ്പിച്ച് കാത്തിരുന്ന നേതാക്കൾ കെ ബാബുവിന്റെ നീക്കത്തിൽ വെട്ടിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News