‘ബിജെപിയുടെ അന്ത്യം മഹാരാഷ്ട്രയിൽനിന്ന്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ

ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തിയാണ് ബിജെപി രാജ്യത്ത് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാനാ പട്ടോലെ. മുംബൈയിലെ കോൺഗ്രസ് ആസ്ഥാനത്ത് കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ.

ALSO READ: കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ചു; വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം

സംസ്ഥാനത്ത് ഒരു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് അട്ടിമറി നീക്കത്തിലൂടെ ബിജെപി പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ കാവലാളാണ് പ്രതിപക്ഷമെന്നും ചൂണ്ടിക്കാട്ടിയ പട്ടോലെ ഇതെല്ലം ജനങ്ങൾ കാണുന്നുണ്ടെന്നും ബിജെപിയുടെ അന്ത്യം മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ബിജെപിയെ തെരഞ്ഞെടുത്തതിലെ തെറ്റ് ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ അത് തിരുത്തുമെന്നും പട്ടോലെ വെല്ലുവിളിച്ചു.

ALSO READ: ആലപ്പുഴയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

അതേസമയം, മഹാരാഷ്ട്രയിലെ ബിജെപിയിൽ ഭിന്നതയും പൊട്ടിത്തെറിയും രൂക്ഷംമായി തുടരുകയാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ പലരും അസംതൃപ്തരാണെന്നും പലരും ഭയം കാരണമാണ് തുറന്നുപറയാത്തതെന്നുമുള്ള ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെയുടെ വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പുറത്തുകൊണ്ടുവരുന്നതാണ്.

ALSO READ: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു

105 എം.എൽ.എമാർ മഹാരാഷ്ട്രയിൽ ബി.ജെ.പിക്കുണ്ട്. എന്നാൽ ഇതിൽ പലരും ഇപ്പോൾ അസ്വസ്ഥരാണ്. ഇതിനെപ്പറ്റി തുറന്നുപറയാൻ പോലും അവർക്ക് ഭയമാണ്. താൻ ആരെയും കടന്നാക്രമിക്കുന്നില്ലെന്നും പാർട്ടി തീരുമാനങ്ങൾ പിന്തുണച്ചിട്ടേയുള്ളുവെന്നും പറഞ്ഞ പങ്കജ തന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് മാറ്റം വന്നാൽ രാഷ്ട്രീയം മതിയാക്കുമെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News