
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ വി ഡി സതീശന് പിന്തുണയുമായി വി എം സുധീരൻ. മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ
രാഹുൽഗാന്ധിമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു വി എം സുധീരൻ.
ഹൃദ്യമായ കൂടിക്കാഴ്ചയായിരുന്നു. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വിശദമായി പറഞ്ഞു. പറഞ്ഞതെല്ലാം രാഹുൽ ഗാന്ധി താൽപര്യത്തോടെ കേട്ടു. എല്ലാം പറയാൻ സാധിച്ചതിൽ സംതൃപ്തിയുണ്ട് നല്ല അനുഭവമായിരുന്നുവെന്നും വി എം സുധീരൻ പറഞ്ഞു.
ജനങ്ങളുടെ വികാരം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തി. തന്റെ ശ്രദ്ധയിൽപ്പെട്ടതും തനിക്ക് ബോധ്യപ്പെട്ടതും രാഹുലിനെ അറിയിച്ചു.
ഉചിതമായ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. പ്രഖ്യാപനം വൈകി എന്നത് യാഥാർത്ഥ്യമെന്നും വി എം സുധീരൻ പറഞ്ഞു.ഇനിയും വൈകരുത് പ്രഖ്യാപനം നേരത്തെ ആകേണ്ടതായിരുന്നുവെന്നും വി എം സുധീരന്റെ വാക്കുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

