മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നു, നേതാക്കളും തെരുവിൽ; ഇന്നും കൂടുതൽ പ്രതിഷേധങ്ങൾക്ക് സാധ്യത

congress cm protest

കേരളത്തിൽ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള തർക്കം അതിരൂക്ഷമായി തുടരുകയാണ്. കെ സി വേണു​ഗോപാലാണോ, വി ഡ‍ി സതീശനാണോ, രമേശ് ചെന്നിത്തലയാണോ മുഖ്യമന്ത്രിയാകേണ്ടതെന്ന് ഇതുവരേയും തീരുമാനിക്കാൻ കോൺ​ഗ്രസിനായില്ല. ഇവർക്ക് വേണ്ടി പ്രവർത്തകർ ചേരിതിരഞ്ഞ് തർക്കിക്കുകയാണ് ഇപ്പോൾ. നിരത്തിലിറങ്ങി പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു. ഇന്നലെ പലയിടങ്ങളിലായി വി ‍‍ഡി സതീശൻ അനുകൂലികളുടെ പ്രകടനങ്ങൾ ഉണ്ടായിരുന്നു.

വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാവശ്യപ്പെട്ട് വി ഡി സതീശനെ അഭിവാദ്യമർപ്പിച്ചു കായംകുളം പട്ടണത്തിൽ അനുകൂലികൾ ഇന്നലെ രാത്രി പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിന് ഐഎൻടിയുസി യൂത്ത് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാഷിം സൈട്ടും, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ അഫ്നാൻ ചാങ്ങയിലും, കെ എസ് യു നേതാവ് ഹുസൈൻ കായംകുളം തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Also read: അടി കഴിഞ്ഞാൽ ആര് മുഖ്യമന്ത്രിയാകും? നിരീക്ഷകർ എഐസിസി നേതൃത്വത്തിന് ഇന്ന് റിപ്പോർട്ട് കൈമാറിയേക്കും

അതേസമയം കോൺഗ്രസ് മുഖ്യമന്ത്രി തർക്കത്തിൽ കൊച്ചിയിൽ ഇന്ന് കൂടുതൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിവരം. വി.ഡി സതീശനു വേണ്ടി ആലുവ മേഖലയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധം നടത്താൻ നീക്കം. കീഴ്മാട്, പടിഞ്ഞാറക്കര എന്നിവിടങ്ങളിൽ സതീശൻ അനുകൂലികൾ പ്രകടനം നടത്തും. ഇതിനിടെ മുസ്ലിം ലീഗിനെതിരായ പരാമർശത്തിൽ മാത്യു കുഴൽനാടനെതിരെ മൂവാറ്റുപുഴയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News