പെട്രോൾ പ്രയോ​ഗം മുതൽ ശയനപ്രദക്ഷിണം വരെ; മൂന്ന് മണിക്കൂർ ചർച്ചയും, ട്വിസ്റ്റ്… ട്വിസ്റ്റ്… ഇനിയും മുഖ്യമന്ത്രിയായില്ല

congress cm fight

കേരളജനത കുറച്ച് ദിവസങ്ങളായി കാത്തിരിക്കുന്നത് കേരളത്തിൻ്റെ മുഖ്യമന്ത്രയാരാകുമെന്ന് അറിയാനാണ്. പക്ഷെ കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. കാരണം മറ്റൊന്നുമല്ല, കോൺ​ഗ്രസിലെ അടിയും ഇടിയും വഴക്കുമാണ്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ തന്നെ കോൺ​ഗ്രസിൽ അടി തുടങ്ങിയിരുന്നു. അതും മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള അടി. ആദ്യം ഓൺലൈനിലൂടെയായിരുന്നു അടി. വാട്സാപ്പ് ​ഗ്രൂപ്പുകളിൽ അടി തുടങ്ങി. പിന്നീടത് വ്യാപിച്ചു. തെരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോഴേക്കും കോൺ​ഗ്രസിലെ പ്രശ്നങ്ങൾ പരസ്യമായി. അടി പൊതുസ്ഥലത്തേക്കും തെരുവുകളിലേക്കും വ്യാപിച്ചു. വിഡി സതീശൻ, കെസി വേണു​ഗോപാൽ രമേശ് ചെന്നിത്തല എന്നിവരാണ് അടിയുടെ കേന്ദ്രങ്ങൾ. ഓരോരുത്തരേയും അനുകൂലിക്കുന്ന പ്രവർത്തകർ നിരത്തിലിറങ്ങി പരസ്പരം പ്രതിഷേധിക്കാനും തർക്കിക്കാനും തുടങ്ങി. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുൾപ്പടെ പ്രവർത്തകർ പറഞ്ഞു. കെ സി വേണു​ഗോപാലിനെ അവർ തെറി പറഞ്ഞു. ഫ്ലക്സിൽ കരിയോയിലുഴിച്ചു. നേരെ തിരിച്ചും. കെ സി യുടെ അനുകൂലികൾ വി ഡി ക്കെതിരേയും കെ സി ക്കെതിരേയും രം​ഗത്ത് വന്നു. എല്ലാം കൊണ്ടും കോൺ​ഗ്രസിൽ ആകെ പ്രശ്നങ്ങളായി.

ഇതോടെ ഹൈക്കമാൻഡും പെട്ടു. എം എൽ എ മാർ കെസിക്ക് അനുകൂലമായതാണ് ഇതിനെല്ലാം കാരണമായത്. ഹൈക്കമാൻഡിനും കെ സി വേണു​ഗോപാലിനെയാണ് താത്പര്യം. എന്നാൽ വി ‍ഡി സതീശൻ ഒരു ഇഞ്ച് പിന്നോട്ട് പോകാതെ നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രിയിൽ കുറഞ്ഞ് വേറെയൊന്നും നടക്കില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഒടുക്കം പൊറുതിമുട്ടി ഹൈക്കമാൻഡ് മൂന്ന് പേരേയും ദില്ലിയിലേക്ക് വിളിപ്പിച്ചു. മൂന്ന് മണിക്കൂറിൽ കൂടുതൽ ചർച്ച നടത്തി. കേരളത്തിലെ കോൺ​ഗ്രസ് പ്രവർത്തകർ അക്ഷമരായി കാത്തിരുന്നു ഇപ്പോ പൊട്ടിക്കും ഇപ്പൊ പൊട്ടിക്കുമെന്ന് പറയുന്ന പോലെ. പക്ഷെ ട്വിസ്റ്റ് അവിടെയായിരുന്നില്ല. ദീപാദാസ് മുൻഷി വന്ന് പറഞ്ഞു ഇപ്പോഴും തീരുമാനമായിട്ടില്ല വീണ്ടും പ്രവർത്തകർക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങി. പക്ഷെ ഹൈക്കമാൻഡ് തീരുമാനമെടുത്തു കേരളത്തിൽ ഉയർന്ന ഫ്ലക്സുകൾ എല്ലാം ഇന്ന് രാത്രി തന്നെ നീക്കണമെന്ന നിർദ്ദേശവും നൽകി.

Also read: പ്രവർത്തകരെ ശാന്തരാകുവിൻ!മുഖ്യമന്ത്രി ചർച്ചയിൽ ‘തീരുമാനമായില്ല’; ഉടൻ പ്രഖ്യാപിക്കുമെന്ന് ദീപാദാസ് മുൻഷി

യഥാർഥത്തിൽ ജനങ്ങളെയല്ലേ ഇവർ വെല്ലുവിളിക്കുന്നത്

കേരള ജനത കോൺ​ഗ്രസിനെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചു. എന്നാൽ ആ ജയിപ്പിച്ച് വിട്ട ജനങ്ങളോട് യാതൊരു നീതിയും പുലർത്താത്തവരായി കോൺ​ഗ്രസ് മാറുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇങ്ങനെ അടിയും ബഹളവുമാണെങ്കിൽ ഇനിയങ്ങോട്ട് എങ്ങെനായായിരിക്കും മുന്നോട്ട് നീങ്ങുകയെന്നതാണ് ജനങ്ങളുടെ ആശങ്ക. ആഭ്യന്തര കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കാത്തവർക്ക് കേരളത്തലെ ഇത്രയു ജനങ്ങളുടെ പ്രശ്നങ്ങളിൽ എങ്ങനെ തീരുമാനമെടുക്കും എന്നതാണ് ജനങ്ങളുടെ സംശയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News