
ആലപ്പുഴ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നു. നിലവിൽ നിരവധി കോൺഗ്രസ് നേതാക്കളാണ് ആലപ്പുഴയിൽ മത്സരിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ കെപിസിസി സെക്രട്ടറി ആയിട്ടുള്ള എം ജെ ജോബിന്റെ പേരാണ് പാർട്ടി നിർദ്ദേശിച്ചതിൽ ഒരാൾ. എന്നാൽ ആലപ്പുഴ മണ്ഡലത്തിന്റെ തീരദേശ മേഖലയിലെ സമുദായ സംഘടനകളുടെ പിൻബലത്തോടെ കെഎസ്‌യു ജില്ലാ പ്രസിഡൻ്റും മത്സര രംഗത്ത് വന്നതോടെയാണ് പോര് രൂക്ഷമാകുന്നത്.
കെഎസ്‌യു പോലെയുള്ള വിദ്യാർത്ഥി സംഘടനയെ കേരളത്തിൽ വളർത്തിയെടുത്ത നേതാക്കളുടെ ജില്ലയായ ആലപ്പുഴയിൽ കെഎസ്‍യുവിന് കുരുതി കൊടുത്ത നേതാവാണ് നിലവിലെ പ്രസിഡന്റ് എന്ന് കെപിസിസി ജനറൽ സെക്രട്ടറി തുറന്നടിച്ചിരുന്നു. കെഎസ്‌യു എന്ന സംഘടനയെ ജില്ലയിൽ പോലും കൊണ്ടുനടക്കാൻ അറിയാത്ത ജില്ലാ പ്രസിഡന്റ് എങ്ങനെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കും എന്നാണ് പൊതുവേ ഉയർന്നുവരുന്ന ചോദ്യം.
Also read: കേസുകളിൽ ഉള്‍പ്പെട്ടവരെ മത്സരിപ്പിക്കാനാകില്ല; ഹൈക്കമാൻഡിനുള്ളിൽ അതൃപ്തി
ലത്തീൻ സമുദായത്തിന് മുൻതൂക്കമുള്ള ആലപ്പുഴ മണ്ഡലത്തിൽ സമുദായത്തിൽ പെട്ടവരെ മത്സരിപ്പിക്കണം എന്നുള്ളതാണ് സഭയുടെ തീരുമാനം ഇതിന്റെ ഭാഗമായാണ് കെഎസ്‌യു ജില്ല പ്രസിഡന്റ് മത്സരിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. കെഎസ്‍യു വിന് ആലപ്പുഴ ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കാതെ തകർത്ത കെഎസ്‌യു പ്രസിഡൻ്റിന് മത്സരിക്കാൻ യോഗ്യതയില്ല എന്നുള്ളതാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്നുൾപ്പെടെ ഉയർന്ന് വരുന്ന വാദങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

