
വീട് നിർമ്മാണ കാര്യത്തിലും സീറ്റ് വിതരണം ചെയ്യുന്ന കാര്യത്തിലും അഴിമതി നടത്തുന്ന കൂട്ടമാണ് കോൺഗ്രസെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കോട്ടയത്തു വച്ചായിരുന്നു എം എ ബേബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും ഒന്നിലേറെ കള്ളങ്ങൾ പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. കള്ളങ്ങൾ പറയുമ്പോൾ കുറച്ചുകൂടി വിശ്വസനീയമായ രീതിയിൽ പറയാൻ പരിശ്രമിക്കുന്നത് നല്ലതാണെന്നും എം എ ബേബി പരിഹസിച്ചു.
സാമ്പത്തിക കാര്യത്തിൽ തികഞ്ഞ അഴിമതിയാണ് കോൺഗ്രസ് നടത്തിയത്.
അവരുടെ കൈയ്യിലേക്ക് സംസ്ഥാന ഭരണം കൊടുത്താൽ എന്താകുമെന്ന് വോട്ടർമാർ ചിന്തിക്കണമെന്നും എം എ ബേബി പറഞ്ഞു.
Also read: വയനാടിന് വേണ്ടി കോൺഗ്രസ് പിരിച്ച ഫണ്ട് എത്ര? വി.ഡി സതീശന് മറുപടിയുണ്ടോയെന്ന് ഡോ. ടി എം തോമസ് ഐസക്
വയനാട് ദുരന്ത ബാധിതർക്ക് വീട് വച്ച് നൽകാനെന്ന വ്യാജേന കോൺഗ്രസ് പിരിച്ച പണം മുക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നാട്ടിലാതകെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഹരിയാനയിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കെസി വേണുഗോപാലുൾപ്പെടെയെള്ള ദേശീയ നേതാക്കൾ പണം വാങ്ങിയെന്ന അതിരൂക്ഷമായി ആരോപണവുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

