പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ അനധികൃത നിര്‍മാണം; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നഗരസഭാ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്തിയതായി പരാതി. അനധികൃത നിര്‍മാണം അഞ്ച് ദിവസത്തിനകം പൊളിച്ച് മാറ്റാന്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വന്ന് 29 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. ബിജെപി ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ നിയമ ലംഘനമെന്നാണ് ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈരളി ന്യൂസിന് ലഭിച്ചു. കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്.

also read- തെരഞ്ഞെടുപ്പ് അട്ടിമറി; ഡൊണാള്‍ഡ് ട്രംപ് കീഴടങ്ങി

പാലക്കാട് നഗരസഭയിലെ തിരുനെല്ലായ് വെസ്റ്റ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മന്‍സൂര്‍ മണലാഞ്ചേരിയാണ് നഗരസഭയുടെ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്തിയതായി നഗരസഭ കണ്ടെത്തിയത്. നഗരസഭയുടെ ഉടമസ്ഥതയില്‍ നഗരത്തിലെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തുള്ള പി.ഡി.എ കോംപ്ലക്‌സിലെ കെട്ടിടത്തിലാണ് അനധികൃത നിര്‍മാണം നടത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ ലൈസന്‍സിയായ കൗണ്‍സിലര്‍ മന്‍സൂര്‍ അനുമതിയില്ലാതെ സ്ഥലം കയ്യേറി ഗ്രില്‍ വെച്ച് അടച്ച് മേല്‍ക്കൂര പണിതതായി നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കം ചെയ്യണമെന്ന് കാണിച്ച് കൗണ്‍സിലര്‍ക്ക് ഏഴ് ദിവസത്തെ സാവകാശം ആദ്യം നല്‍കിയെങ്കിലും ഇത് പൊളിച്ച് നീക്കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നതിന് നഗരസഭ സെക്രട്ടറി ഉത്തരവിട്ടത്. ബിജെപി ഭരണസമിതിയാണ് കോണ്‍ഗ്രസ് കൗണ്‍സിലറുടെ അനധികൃത നിര്‍മാണത്തിന് ചൂട്ടുപിടിക്കുന്നതെന്ന് സിപിഐഎം ഏരിയ സെക്രട്ടറി
പറഞ്ഞു. ഇത് ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധകൂട്ടുകെട്ടാണ് തെളിയിക്കുന്നതെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

also read- അടൂര്‍ നഗരത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ച നിലയില്‍

കൗണ്‍സിലര്‍ നടത്തിയത് നിയമലംഘനമാണെന്ന് വിവരാകാശ രേഖയും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ കൗണ്‍സിലറുടെ സ്വാധീനത്തില്‍ ഈ ഉത്തരവും പേപ്പറില്‍ ഒതുങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here