വനിതാ സംവരണ ബിൽ പാസാക്കാനുള്ള പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കം; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

Kerala CM controversy

പാർലമെൻ്റ് പ്രത്യേക സമ്മേളനം ചേർന്ന് വനിതാ സംവരണ ബിൽ പാസാക്കാനുള്ള മോദി സർക്കാരിൻ്റെ നീക്കങ്ങൾക്കിടെ ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും. ഈ മാസം 16ന് ആരംഭിക്കുന്ന പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രവർത്തക സമിതി യോഗം ചേരുന്നത്.

ബിൽ പാസാക്കുന്നതോടെ ലോക്സഭയിൽ അംഗങ്ങളുടെ എണ്ണം 543ൽ നിന്ന് 816 ആയി ഉയരും. 2029ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർദ്ധിക്കും. ഡീലിമിറ്റേഷൻ ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

ALSO READ: വിധിയെഴുത്തിൽ മുന്നിൽ തന്നെ; അസമിൽ 85.53 ശതമാനവും പോണ്ടിച്ചേരിയിൽ 89.87 ശതമാനവും പോളിംഗ് രേഖപ്പെടുത്തി

അതേസമയം, വനിത സംവരണ ബിൽ നടപ്പാക്കുന്നതിനായി എല്ലാ എംപിമാരുടയും പിന്തുണ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിട്ടുണ്ട്. ഇനിയും ഇത് വെച്ചു താമസിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമവായത്തിന് എല്ലാ പാർട്ടികളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News