അടങ്ങാത്ത വിദ്വേഷം: ശബരീനാഥിനെതിരെയും സൈബർ ഇടത്തിൽ കോൺ​ഗ്രസ് അനുഭാവികളുടെ ‘വെർബൽ ‍ഡയേറിയ’

Sabarinadhan K S

വാക്കുകളാൽ അക്രമിക്കുക, അതും വിദ്വേഷവും അസഭ്യവുമായ വാക്കുകളാൽ കോൺ​ഗ്രസിന്റെ സൈബറിടത്തിലെ പ്രവർത്തകരുടെ മുഖമുദ്രയാണ് അത്. ഇപ്പോൾ അവരുടെ ആക്രമണത്തിന് ഇരയായതാകട്ടെ സ്വന്തം നേതാവായ ശബരീനാഥനും. ശബരീനാഥന്റെ ഭാര്യയായ ദിവ്യ എസ് അയ്യർ തന്റെ തൊഴിലിടത്തിലെ സഹപ്രവർത്തകനെ അഭിനന്ദിച്ച് ഒരു പോസ്റ്റിട്ടതാണ് പ്രകോപനത്തിന്റെ കാരണം.

പുരുഷമേധാവിത്വ ചിന്തയുടെ ഉപോത്പന്നമാണ് കോൺ​ഗ്രസ് അണികളുടെ കമന്റുകളിലെ ആക്രമണം. ശബരീനാഥന്റെ സർക്കാർ വിരുദ്ധ പോസ്റ്റിന്റെ അടിയിൽ വന്നാണ് കോൺ​ഗ്രസ് അണികൾ അവരുടെ സ്ത്രീവിരുദ്ധ പരമാർശം ഛർദിച്ചു വെച്ചിരിക്കുന്നതും.

Also Read: ‘സേവനമാകണം ലഹരി’; ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം പരാമർശിച്ച് കാതോലിക്കാബാവാ

ഭാര്യയെ നിലയ്ക്കു നിർത്തണം തുടങ്ങി നിരവധി സ്ത്രീ വിരുദ്ധ പരാമർശങ്ങളും അധിക്ഷേപങ്ങളുമാണ് ശബരീനാഥന്റെ പോസ്റ്റിന്റെ അടിയിൽ നിറയെ വരുന്നത്. കോൺ​ഗ്രസ് മറ്റുള്ളവർക്ക് നേരെ നടത്തിയിരുന്ന അധിക്ഷേപ സൈബർ ആക്രമണത്തിന്റെ ചൂട് ഇപ്പോൾ ശബരീനാഥനും അറിഞ്ഞിരിക്കുകയാണ്.

വിഷയത്തിൽ നേതാക്കൾ തന്നെ അപക്വമായ നിലപാട് സ്വീകരിച്ചിരിക്കുമ്പോൾ അണികളുടെ ഭാ​ഗത്തു നിന്നും അതിലും കുറഞ്ഞതൊന്നും പ്രതീക്ഷിക്കാൻ സാധിക്കില്ലല്ലോ. പാളയത്തിൽ പട എന്ന് പറഞ്ഞതുപോലെ സ്വന്തം അണികളുടെ വെർബൽ ‍ഡയേറിയ ചുമക്കേണ്ട ​ഗതികേടാണ് ശബരീനാഥന് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News