‘അയോധ്യയിലേത് രാഷ്ട്രീയ ചടങ്ങ്’; പ്രതിഷ്ടാ ചടങ്ങ് വിഷയത്തിൽ മലക്കം മറിഞ്ഞ് കോൺഗ്രസ്

അയോധ്യയിലേത് രാഷ്ട്രീയ ചടങ്ങ് എന്ന് കോൺഗ്രസ്. ക്ഷേത്രം അപൂർണമാണെന്നും പ്രതിഷ്ഠ നടത്തരുതെന്നും ശങ്കരാചാര്യന്മാർ മുന്നറിയിപ്പ് നൽകി. ദൈവത്തിനും മനുഷ്യനുമിടയിൽ എന്തിനാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടനിലക്കാർ എന്നും ഏത് പഞ്ചാംഗം നോക്കിയാണ് പ്രതിഷ്ഠ നിശ്ചയിച്ചതെന്നും തിരഞ്ഞെടുപ്പ് മാത്രമായിരുന്നു ലക്ഷ്യമെന്നും കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര പറഞ്ഞു.

Also Read: കിഫ്ബിക്ക് സമൻസ് അയച്ചതിൽ ഇഡിക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

അയോധ്യയിലേക്കില്ലെന്ന് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയെങ്കിലും രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപെട്ട വിഷയത്തിൽ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുന്നില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ബാർഗെ, സോണിയ ഗാന്ധി, അധിർ രജ്ഞൻ ചൗധരി എന്നിവർക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ആർഎസ്എസ് ബിജെപിയും വർഗീയ വൽക്കരിക്കുകയാണെന്നും ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാവാതെ ഉദ്ഘാടന ചടങ്ങ് നടത്തുന്നത് വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്. ഈ കാരണങ്ങൾ മുൻനിർത്തിയാണ് ചടങ്ങിൽ പങ്കെടുക്കില്ല എന്ന നിലപാട് കോൺഗ്രസ് വ്യക്തമാക്കിയത്. എന്നാൽ ഹൈക്കമാൻഡിനെ ധിക്കരിച്ച് ചടങ്ങിൽ പങ്കെടുക്കുമെന്ന് നിരവധി നേതാക്കൾ പ്രഖ്യാപിച്ചു. മകര സംക്രാന്തി ദിനത്തിൽ രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് കോൺഗ്രസിന്റെ ഉത്തർപ്രദേശ് ഘടകം വ്യക്തമാക്കി.

Also Read: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങും അയോധ്യയിൽ പോകുമെന്ന് മന്ത്രി അനിരുദ്ധ് സിംഗ്യം അറിയിച്ചു. അയോധ്യയിൽ പോകാൻ ക്ഷണം പോലും വേണ്ടെന്നാണ് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നേരത്തേ വ്യക്തമാക്കിയത്. ഗുജറാത്ത് പ്രതിപക്ഷ നേതാവായിരുന്ന അർജുൻ മോത് വാഡിയയും യുപിയിലെ നേതാക്കളും ഹൈക്കമാൻഡ് നിലപാട് തള്ളി. നേതാക്കളുടെ പരസ്യ പ്രഖ്യാപനങ്ങളോട് ഹൈക്കമാൻഡ് ഇതുവര ആയിട്ടും പ്രതികരിച്ചിട്ടില്ല. ഹിമാചൽ പ്രദേശ്, യുപി, കർണാടക എന്നിവിടങ്ങളിലെ നേതാക്കൾ ഹൈക്കമാന്റുമായി ചർച്ചകൾ തുടരുന്നു എന്നാണ് വിവരം. അതേ സമയം പ്രതിിഷ്ഠാ ചടങ്ങ് ബി ജെ പി രാഷ്ട്രീയ ആയുധമാക്കുന്നത് ഒറ്റകെട്ടായി പ്രതി രോധിക്കണമെന്നാണ് ഇന്ത്യ മുന്നണിയിലും ധാരണ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here