പ്രതിസന്ധിയിൽ കോൺഗ്രസ്; ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചിട്ടും തർക്കങ്ങൾ തുടരുന്നു

udf candidate list election

കോൺഗ്രസ് 55 പേരടങ്ങുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്തെ തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. തർക്കങ്ങൾ തുടരുന്ന സീറ്റുകൾ ഒഴിച്ച് 19 സിറ്റിംഗ് എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. കെ. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കണ്ണൂർ സീറ്റും, അടൂർ പ്രകാശിന്റെ സമ്മർദത്തെ തുടർന്ന് കോന്നി സീറ്റും പ്രഖ്യാപിക്കാൻ കോൺ​ഗ്രസിനായിട്ടില്ല.

തിരുവനന്തപുരത്ത് നേതാക്കൾക്കിടയിൽ തർക്കം രൂക്ഷമായതിനാൽ ആകെ 3 മണ്ഡലങ്ങളിലേക്കാണ് മാത്രം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് സാധിച്ചത്. വട്ടിയൂർക്കാവിൽ കെ മുരളീധരനും പീഡന വിവാദത്തിൽ ജയിലിലായ എം വിൻസെൻ്റിനെ കോവളത്തും സ്ഥാനാർഥിയാക്കി. ചിറയിൻകീഴിൽ ശക്തമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും രമ്യ ഹരിദാസിനെ തന്നെ ചിറയിൻകീഴ് സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തു. പത്തനംതിട്ടയിലും ഇടുക്കിയിലും ഇപ്പോഴും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. അമ്പലപ്പുഴ, പയ്യന്നൂർ, ഷൊർണ്ണൂർ, ഒറ്റപ്പാലം സീറ്റുകളും ഒഴിവാക്കി.

Also read : തൃത്താല ഹാപ്പിയാണ്; വെല്ലുവിളി നടത്തിയ വി ‍ടി ബൽറാം കാണുന്നുണ്ടല്ലോ അല്ലേ ഈ നാടിന്റെ മാറ്റം

സിപിഐഎം വിട്ടുവരുന്നവരെ നോക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്ത കോൺ​ഗ്രസ് നടപടിയിൽ പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News