തൃപ്പൂണിത്തുറ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന് കല്ലുകടിയാകുന്നു

congress

തൃപ്പൂണിത്തുറ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന് കല്ലുകടി ആകുന്നു. സിറ്റിംഗ് എംഎൽഎ ആയ കെ ബാബു തന്റെ പിൻഗാമിയായി ദീപക് ജോയിയുടെ പേര് നിർദ്ദേശിച്ചതോടെ സ്ഥാനാർത്ഥി കുപ്പായം തയ്പ്പിച്ച് കാത്തിരുന്ന നേതാക്കൾ വെട്ടിലായി.

സ്ഥാനാർത്ഥി നിർണയത്തിനായുള്ള കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗം ദില്ലിയിൽ തുടങ്ങുന്നതിനു മുൻപാണ് തൃപ്പൂണിത്തുറ മണ്ഡലത്തിൽ പിൻഗാമിയായി തന്റെ മനസ്സിലുള്ള പേര് കെ ബാബു നേതാക്കളെ അറിയിച്ചത്. കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ ദീപക് ജോയിയെ തൃപ്പൂണിത്തുറയിൽ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണമെന്നാണ് ബാബുവിന്റെ ആവശ്യം.

Also read: വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ ഹൈക്കോടതി ഉത്തരവ്

ഈ ആവശ്യം കെ ബാബു കോൺഗ്രസ് ദേശീയ നേതാക്കളെയും സംസ്ഥാന നേതാക്കളെയും അറിയിച്ചിട്ടുണ്ട്. കെ ബാബുവുമായി ഏറെ അടുപ്പമുള്ള പ്രാദേശിക നേതാവാണ് ദീപക് ജോയ്. മത്സരത്തിൽ നിന്ന് സ്വയം മാറുന്നതിനാൽ തൃപ്പൂണിത്തുറയിൽ ആരെ പിൻഗാമി ആക്കണം എന്ന് നേതാക്കൾ കെ ബാബുവിനോട് അഭിപ്രായവും തേടിയിരുന്നു. ഇതുവരെ അഭിപ്രായം പറയാതിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് മനസ്സിലുള്ള പേര് നേതാക്കളെ അറിയിച്ചത്.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ജാതി സമവാക്യം കണക്കിലെടുത്താൽ ദീപക് ജോയിക്കാണ് ജയസാധ്യത എന്നും കെ ബാബു നേതാക്കളെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ ബാബു പറഞ്ഞതിനു പിന്നാലെ തൃപ്പൂണിത്തുറയിൽ മത്സരിക്കാൻ തയ്യാറായിരുന്ന കോൺഗ്രസ് നേതാക്കളാണ് ഇതോടെ പ്രതിസന്ധിയിലായത്. എം ലിജു അജയ് തറയിൽ തുടങ്ങിയവർ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാകാൻ ശ്രമം തുടങ്ങിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈപ്പിൻ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു ദീപക് ജോയ്. അതേസമയം, സിറ്റിംഗ് എംഎൽഎ തന്നെ പിൻഗാമിയെ നിശ്ചയിക്കുന്നതിൽ ചില നേതാക്കൾക്ക് എതിർപ്പുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News